കടൽപ്പായൽ അധിഷ്ഠിത മൂല്യവർധിത ഉൽപ്പന്ന വികസനത്തിലും ഭക്ഷ്യ ഉൽപ്പന്ന നിർമ്മാണത്തിലും സംരംഭകത്വ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അടൽ ഇൻകുബേഷൻ സെന്റർ കുഫോസിന്റെ നേതൃത്വത്തിൽ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (KUFOS) പനങ്ങാട് ക്യാമ്പസിൽ നവംബർ 24 മുതൽ 26 വരെ ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
കടൽപ്പായൽ സംസ്കരണം, മൂല്യവർധനം, പോഷകഗുണങ്ങൾ, ഭക്ഷ്യ ഉൽപ്പന്ന നിർമ്മാണം, ഉൽപ്പന്ന ഗുണനിലവാരവും സുരക്ഷയും, പാക്കേജിംഗ്, സംഭരണം, വിപണന സാധ്യതകൾ എന്നിവയിൽ പരിശീലനം നൽകും. കടൽപ്പായൽ അധിഷ്ഠിത സംരംഭങ്ങൾ ആരംഭിക്കാൻ താൽപ്പര്യമുള്ളവർ, പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നവർ, വിദ്യാർത്ഥികൾ, ഗവേഷകർ, മത്സ്യത്തൊഴിലാളികൾ, വനിതാ സംരംഭകർ, സ്റ്റാർട്ടപ്പ് സംരംഭകർ, ഭക്ഷ്യസംസ്കരണ മേഖലയിൽ താൽപ്പര്യമുള്ളവർ എന്നിവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: www.aickufos.com വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറുകളിൽ വിളിക്കുക: 9946918537, 9074335569








