10:49am 13 November 2026
NEWS
കടൽപ്പായലും നീല സമ്പദ് വ്യവസ്ഥയും ആഗോള ശാസ്ത്രസമ്മേളനം മാർച്ച് 5 മുതൽ ഫിഷറീസ് സർവകലാശാലയിൽ
03/03/2026  05:38 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കടൽപ്പായലും നീല സമ്പദ് വ്യവസ്ഥയും   ആഗോള ശാസ്ത്രസമ്മേളനം മാർച്ച് 5 മുതൽ ഫിഷറീസ് സർവകലാശാലയിൽ

കടൽപായലുകളുടെ ആവാസവ്യവസ്ഥ പ്രാധാന്യത്തെക്കുറിച്ചും, അവയിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളെക്കുറിച്ചും വ്യവസായികാടിസ്ഥാനത്തിലുള്ള തൊഴില്സാധ്യതളെക്കുറിച്ചും ചർച്ച ചെയ്യുന്ന മൂന്ന് ദിവസം നീളുന്ന 'കടൽപ്പായലും നീല സമ്പദ് വ്യവസ്ഥയും' ആഗോളശാസ്ത്രസമ്മേളനത്തിന് മാർച്ച് 5ന് കൊച്ചിയിലെ ഫിഷറീസ് സർവകലാശാല ആസ്ഥാനത്തു തുടക്കമാകും. കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോർജ് കുര്യൻ ഉദ്‌ഘാടനം നിർവഹിക്കുന്ന ചടങ്ങിന് കുഫോസ് വൈസ് ചാൻസലർ പ്രൊഫസർ എ . ബിജുകുമാർ അധ്യക്ഷത വഹിക്കും.

ജപ്പാൻ, ഫിലിപ്പൈൻസ് , ഇംഗ്ലണ്ട്, ഇറ്റലി, ഓസ്ട്രേലിയ എന്നിവയടക്കമുള്ള 15 രാജ്യങ്ങളിലെ സർവകലാശാലകളിൽ നിന്നുള്ള സമുദ്രശാസ്ത്രജ്ഞർ ചർച്ചകൾ നയിക്കുന്ന സമ്മേളനത്തിൽ ഇന്ത്യൻ കാർഷീക ഗവേഷണ കൗൺസിലിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങൾ, ദേശിയ സമുദ്രവിജ്ഞാന സേവന സ്‌ഥാപനം, കേന്ദ്ര ശാസ്ത്ര - വ്യവസായ ഗവേഷണ സ്ഥാപനം, കേന്ദ്ര സുസ്ഥിര തീരദേശപരിപാലനകേന്ദ്രം എന്നിവിടങ്ങളിൽ നിന്നുളള വിദഗ്ദ്ധർ ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കും. ഇന്ത്യയിലെ മുഴുവൻ തീരദേശസംസ്ഥാനങ്ങളിലെയും സർവകലാശാലകളിൽ നിന്നുള്ള ഗവേഷകരെയും വിദ്യാർത്ഥികളേയും കൂടാതെ ശ്രീലങ്ക, ഫിലിപ്പൈൻസ്, മലേഷ്യ , തായ്‌വാൻ , ബംഗ്ലാദേശ് , കാനഡ , ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ ഗവേഷണസ്ഥാപനങ്ങളിൽ നിന്നുള്ള പ്രമുഖരും ചർച്ചകളിൽ പങ്കെടുക്കും. കടൽപായലുകളിൽ നിന്നുള്ള ഭക്ഷ്യഉത്പന്നങ്ങൾ, മൂല്യവർധിത - ആരോഗ്യവർധന ഉത്പന്നങ്ങൾ, വളങ്ങൾ, ബയോആക്റ്റിവ് സംയുക്തങ്ങൾ വേര്തിരിച്ചെടുക്കുന്നതിനുള്ള ആധുനിക രീതികൾ, ജൈവീകമായി വിഘടിക്കുന്ന പാക്കേജിങ് വസ്തുക്കൾ, കടൽപായൽ വ്യവസായത്തിലെ കൃത്രിമബുദ്ധിയുപയോഗിച്ചുള്ള സാങ്കേതിക രീതികൾ എന്നിവയുടെ പ്രദര്ശനത്തോടൊപ്പം കടൽപായൽ ആധാരമാക്കിയുള്ള നീലസമ്പത്വ്യവസ്ഥയിലെ വാണിജ്യ സംരംഭസ്ഥാപനങ്ങൾ, സംയോജിത മൽസ്യകൃഷിരീതികൾ എന്നിവയുടെ പരിചയപെടുത്താലും ഉള്കൊള്ളിച്ചുള്ള പ്രദര്ശനമേളയാണ് സമ്മേളനത്തിന്റെ മുഖ്യ ആകർഷണം . വിവിധയിനം കടൽപായലുകളിൽ നിന്നുള്ള ഉത്പന്നങ്ങളുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനുള്ള സാധ്യതകളെ തുറന്നു കാട്ടുന്ന വിദഗ്ദ്ധരുടെയും ഗവേഷകരുടെയും വിജയിച്ച സംരംഭകരുടെയും സ്ഥാപനങ്ങളുടെയും പ്രാതിനിധ്യം ഉൾക്കൊള്ളിച്ചുള്ള ബിസിനസ് മീറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസം ഏർപെടുത്തിയിട്ടുണ്ട് . സമ്മേളനത്തിന്റെ രണ്ടും മൂന്നും ദിനങ്ങളിൽ നൂതന കടൽപായകൃഷിരീതികൾ പരീക്ഷിച്ചു വിജയിച്ച കർഷകരുടെ അനുഭവം പങ്കുവെക്കൽ, ചെമ്മീനും മീനും ഇടകലർത്തിയുള്ള കടൽ പായൽ കൃഷിരീതികൾ, തീരദേശത്തെ സ്ത്രീ ശാക്തേതീകരണത്തിനുതകുന്ന പദ്ധതികൾ, ഈ മേഖലയിലെ സഹകരണ സംഘങ്ങളുടെ സാദ്ധ്യതകൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 'കർഷകസംഗമം ' സംഘടിപ്പിച്ചിട്ടുണ്ട്. 

കാലാവസ്ഥാവ്യതിയാനത്തോട് താദാത്മ്യം പ്രാപിക്കുന്ന രീതിയിൽ നൂതനമായ കൃഷിരീതികളിലൂടെ അനുയോജ്യമായ തീരദേശമേഖലകളിലും ലക്ഷദ്വീപ് -ആൻഡമാൻ ദ്വീപസമൂഹങ്ങളിലും നൂതനരീതികളിലോ കടൽപായൽ കൃഷി പ്രോത്സാഹിപ്പിച്ചുകൊണ്ട് വ്യവസായികാടിസ്ഥാനത്തിലുള്ള വൈവിധ്യങ്ങളായ ഉത്പന്നവികസനത്തിലൂടെ മേഖലയിലെ ഇന്ത്യയുടെ അനന്ത സാധ്യതകൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിനാണ് ശാസ്ത്രസമ്മേളനം ലക്ഷ്യമിടുന്നത് .ദേശീയ മത്സ്യ വികസന ബോർഡ് (nfdb) , ദേശീയ കാർഷീക ഗ്രാമീണ വികസന ബാങ്ക് (നബാർഡ് ), ദേശീയകാർഷീകഗവേഷണകൗൺസിലിന്റെ കേന്ദ്ര മത്സ്യ സാങ്കേതിക വിദ്യാ സ്ഥാപനം (CIFT), കേരളം സംസ്ഥാന മൽസ്യവകുപ് , കടൽപായൽ ഗവേഷണ -വിനിയോഗ അസോസിയേഷൻ (SRUA) എന്നിവയടക്കമുള്ള 25ഓളം സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഈ ശാസ്ത്രസമ്മേളനം നടത്തപ്പെടുന്നത് .

Seaweed Road Map 2047” പുറത്തിറക്കും അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്നായി “Seaweed Road Map 2047” എന്ന ദീർഘകാല ദർശനരേഖ ഔപചാരികമായി പുറത്തിറക്കും. ഇന്ത്യയിൽ കടൽപായലിനെ സുസ്ഥിര അക്വാകൾച്ചർ, സമുദ്ര ബയോടെക്നോളജി, കാലാവസ്ഥാ പ്രതിരോധശേഷി, തീരദേശ തൊഴിലവസര വികസനം എന്നിവയുടെ അടിസ്ഥാനശിലയായി മാറ്റുന്നതിനുള്ള ദേശീയ മാർഗരേഖയാണ്.റോഡ് മാപ്പ് 2047 ഉൾക്കൊള്ളുന്ന പ്രധാന ഘടകങ്ങൾ:ഉൽപാദനവും കയറ്റുമതിയും വർധിപ്പിക്കുന്ന ലക്ഷ്യങ്ങൾബ്ലൂ കാർബൺ സംയോജന തന്ത്രങ്ങൾഗവേഷണ മുൻഗണനകൾനയ-നിയന്ത്രണ സംവിധാനങ്ങളിലെ പരിഷ്‌കരണ നിർദ്ദേശങ്ങൾനിക്ഷേപവും നവീകരണവും ലക്ഷ്യമാക്കിയ റോഡ് മാപ്പുകൾസ്ത്രീകളും യുവാക്കളും ഉൾപ്പെടുന്ന സമാവിഷ്കൃത സംരംഭ മാതൃകകൾഈ രേഖ അടുത്ത ഇരുപത് വർഷത്തേക്ക് നയരൂപീകരണ പ്രവർത്തകർ, ഗവേഷകർ, നിക്ഷേപകർ, തീരദേശ സമൂഹങ്ങൾ എന്നിവർക്കുള്ള മാർഗദർശക രേഖയായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.ഇന്ത്യയുടെ സമുദ്ര ബയോഎക്കണോമിയെയും ബ്ലൂ എക്കണോമി വികസനത്തെയും ദീർഘകാല ദർശനത്തോടെ മുന്നോട്ടുകൊണ്ടുപോകാനുള്ള സമഗ്ര പദ്ധതിയായി “Seaweed Road Map 2047” പ്രവർത്തിക്കും

പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ :
പ്രൊഫ. (ഡോ.) എ ബിജുകുമാർ , വൈസ് ചാൻസലർ,കുഫോസ് 
പ്രൊഫ. (ഡോ.) കെ ദിനേശ്, രജിസ്ട്രാർ, കുഫോസ് 
പ്രൊഫ. (ഡോ.) രാധിക രാജശ്രീ, ഓർഗനൈസിംഗ് സെക്രട്ടറി, സീവീഡ് 2026
ഡോ. അൻവർ അലി, അസിസ്റ്റന്റ് പ്രൊഫസർ, കുഫോസ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img