സീപോ4ട്ട്എയ4പോ4ട്ട് റോഡ് രണ്ടാം ഘട്ട നിര്‍മ്മാണത്തിലുണ്ടായിരുന്ന തടസങ്ങള്‍ പൂര്‍ണ്ണമായി പരിഹരിച്ചതായി വ്യവസായ വകുപ്പു മന്ത്രി പി രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
588.11 കോടി രൂപ പദ്ധതിക്കായി ആര്‍ബിഡിസിക്ക് കൈമാറി. സീപോ4ട്ട്എയ4പോ4ട്ട് റോഡ് എന്‍.എ.ഡി മഹിളാലയം ഭാഗത്തിന്‍റെ നിര്‍മ്മാണത്തിനുള്ള 19(1) വിജ്ഞാപനം ഉടനുണ്ടാകും.
തിരുവനന്തപുരത്തു ചേര്‍ന്ന മന്ത്രിതല യോഗത്തിന്‍റെ നിര്‍ദ്ദേശപ്രകാരം കിഫ്ബി അനുവദിച്ച 569.34 കോടി രൂപ നോഡല്‍ ഏജന്‍സിയായ ആര്‍ബിഡിസികെ റവന്യു വകുപ്പിന് കൈമാറി. വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടികള്‍ ഉടനെ ആരംഭിക്കും. സ്ഥലമുടമകളുടെ ഹിയറിംഗിനുള്ള നടപടികളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഈ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം ജില്ലയില്‍ പൂര്‍ത്തിയാക്കേണ്ട ഫ്ളാഗ്ഷിപ്പ് പദ്ധതികളില്‍ ഒന്നായി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്‍റെ രണ്ടാം ഘട്ടം ഉള്‍പ്പെടുത്തിയതോടെയാണു നടപടികള്‍ക്കു വേഗം വച്ചത്. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട തടസങ്ങള്‍ പരിഹരിച്ചാണ് റോഡിന്‍റെ തുടര്‍ നിര്‍മ്മാണത്തിന് വഴിയൊരുങ്ങിയിരിക്കുന്നത്.
എച്ച്എംടിയുടേയും എന്‍എഡിയുടേയും ഭൂമി പദ്ധതിക്കു ലഭ്യമാക്കുന്നതിനായി വലിയ പ്രയത്നം വേണ്ടി വന്നു. തടസങ്ങള്‍ പരിഹരിച്ചതിനെത്തുടര്‍ന്ന് എച്ച് എം ടിയുടെ ഭൂമി ലഭിക്കുന്നതിനായി കെട്ടിവെയ്ക്കേണ്ട 18,77,27000 രൂപ (18 കോടി എഴുപത്തിയേഴ് ലക്ഷത്തി ഇരുപത്തിയേഴായിരം) സ4ക്കാ4 നവംബര്‍ 22 ന് അനുവദിച്ചു. രണ്ടാം ഘട്ട നി4മ്മാണത്തിനായി എച്ച് എം ടിയുടെ 1.6352 ഹെക്ട4 (404 സെന്‍റ്) ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. റോഡ് വികസനത്തിനായി തുക കെട്ടിവെച്ച് ഭൂമി വിട്ടുനല്‍കണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. എന്‍എഡി യുടെ ഭൂമി ലഭിക്കുന്നതിനുള്ള 23 കോടി രൂപയും ഉടന്‍ അനുവദിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
രണ്ടുഘട്ടങ്ങളിലായി നടപ്പാക്കുന്ന 25.8 കിലോമീറ്റര്‍ സീ പോ4ട്ട് എയ4പോ4ട്ട് റോഡിന്‍റെ ആദ്യഘട്ടം ഇരുമ്പനം മുതല്‍ കളമശേരി വരെയും (11.3 കിമി) രണ്ടാംഘട്ടം കളമശേരി എച്ച് എം ടി റോഡ് മുതല്‍ എയ4പോ4ട്ട് (14.4 കിമി) വരെയുമാണ്. ഇതില്‍ ആദ്യഘട്ടം 2019 ല്‍ പൂ4ത്തീകരിച്ചു. അവശേഷിക്കുന്ന 14.4 കിലോമീറ്ററിന്‍റെ നി4മ്മാണം നാല് സ്ട്രെച്ചുകളായാണ് നടപ്പാക്കുന്നത്. എച്ച് എം ടി മുതല്‍ എ9 എ ഡി വരെയുള്ള ഭാഗം (2.7 കിമി), എ9 എ ഡി മുതല്‍ മഹിളാലയം വരെയുള്ള ഭാഗം (6.5 കിമി), മഹിളാലയം മുതല്‍ ചൊവ്വര വരെ (1.015 കിമി), ചൊവ്വര മുതല്‍ എയ4പോ4ട്ട് റോഡ് വരെ (4.5 കിമി).
ഈ റീച്ചില്‍ എച്ച് എം ടിയുടെയും എ9 എ ഡിയുടെയും ഉടമസ്ഥതയിലുള്ള സ്ഥലമൊഴികെയുള്ള 1.9 കിലോമീറ്റ4 റോഡിന്‍റെ നി4മ്മാണം 2021 ല്‍ പൂ4ത്തിയായി. എച്ച് എം ടി ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കുന്നതിന് ഭൂമിയുടെ വിപണി വില എച്ച് എം ടി ആവശ്യപ്പെട്ടു . ഭൂമി സംസ്ഥാന സ4ക്കാരിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്ന് ഹൈക്കോടതി ഉത്തരവിനെതിരേ എച്ച് എം ടി സമ4പ്പിച്ച അപ്പീലിന്മേല്‍ നിശ്ചിത തുക കെട്ടിവെച്ചു ഭൂമി വിട്ടുനല്‍കാ9 സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. വ്യവസായ മന്ത്രി തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത മന്ത്രി തല യോഗമുള്‍പ്പെടെ നിരന്തരം നടത്തിയ ഇടപെടലിനെത്തുടര്‍ന്നാണു കുരുക്കഴിഞ്ഞത്. നി4മ്മാണച്ചുമതല ഏറ്റെടുത്തിട്ടുള്ള റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോ4പ്പറേഷന് (ആ4ബിഡിസികെ) തുക കെട്ടിവെച്ചു നി4മ്മാണ പ്രവ4ത്തനങ്ങള്‍ തുടങ്ങാനാകും. എച്ച് എം ടിയുടെ ഭൂമി വിട്ടുനല്‍കണമെന്ന് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയതിനെ തുട4ന്നാണു തുക കെട്ടിവച്ചു നി4മ്മാണം നടത്താ9 ആ4ബിഡിസികെയ്ക്ക് അനുമതി നല്‍കിയത്.
എ9 എ ഡിയില്‍ നിന്ന് 21434 സ്ക്വയ4 മീറ്റ4 (529.6 സെന്‍റ്) ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. കഴിഞ്ഞ മാ4ച്ചില്‍ ഭൂമി അനുവദിച്ച് ഉത്തരവായി. ഇതിന് 23, 11,41,299 രൂപയാണു ഭൂമി വില നല്‍കേണ്ടത്. റോഡ് വീതികൂട്ടലിനും കോമ്പൗണ്ട് ഭിത്തി നി4മ്മിക്കുന്നതിനും കൂടി ചേ4ത്ത് ആകെ 32,26,93,114 രൂപയാണ് വേണ്ടത്. ഈ തുക അനുവദിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വ്യവസായ മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് 2021 സെപ്തംബറിലാണ് ഭൂമി വിട്ടു തരുന്നതിനെക്കുറിച്ച് പരിശോധിക്കുന്നതിനായി എന്‍എഡി ബോര്‍ഡ് ഓഫ് ഓഫീസേഴ്സിനെ നിയോഗിച്ചത്. 2022 ഡിസംബറില്‍ ബോര്‍ഡ് സ്ഥലം വിട്ടു നല്‍കാന്‍ സന്നദ്ധത അറിയിച്ചു. 2023 മെയ് മാസത്തില്‍ സംയുക്ത സ്ഥലപരിശോധന നടത്തി. ദക്ഷിണ നാവിക കമാന്‍ഡിന്‍റെ ശുപാര്‍ശയോടെ പ്രതിരോധ മന്ത്രാലയം 2024 മാര്‍ച്ച് 12 ന് റോഡ് നിര്‍മ്മാണത്തിന് അനുമതി നല്‍കി. നീണ്ട 23 വര്‍ഷത്തിനു ശേഷമാണ് എന്‍എഡിയുടെ ഭൂമിയിലൂടെ റോഡ് നിര്‍മ്മാണം സാധ്യമാവുന്നതെന്നും മന്ത്രി പറഞ്ഞു.
എന്‍ എഡി മഹിളാലയം സ്ട്രെച്ചിന് വേണ്ടി സ്ഥലമേറ്റെടുക്കുന്നതിനു പുറമേ റോഡ് നിര്‍മ്മാണത്തിനു വേണ്ടി വരുന്ന 102 കോടി രൂപക്ക് ഭരണാനുമതി നേരത്തെ നല്‍കിയിട്ടുണ്ട്. സാകേതികാനുമതി നല്‍കി തുക ലഭ്യമാക്കുന്നതിനുള്ള തുടര്‍നടപടികളും വേഗത്തിലാക്കും.
ഒരു കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ 69 കോടി രൂപയാണു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനു നല്‍കേണ്ടി വരുന്നത്. മാര്‍ച്ച് 15 ഓടെ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും. എയര്‍പോര്‍ട്ട് വരെ അവസാന ഘട്ടം പൂര്‍ത്തിയാക്കാന്‍ സ്ഥലം ഏറ്റെടുക്കലിന് 210 കോടി രൂപ ചെലവഴിക്കുമെന്നു മന്ത്രി പറഞ്ഞു. കളമശ്ശേരി എച്ച് എം ടി ജംഗ്ഷനില്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്കാരം പൂര്‍ണ വിജമാണെന്നും അദ്ദേഹം അറിയിച്ചു.
ആര്‍ബിഡിസികെ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ്, ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
Photo Courtesy - Google