06:51pm 27 April 2026
NEWS
സീലൈൻ ശൈത്യകാല ക്യാമ്പിംഗ് സീസൺ: 1,680 പേർക്ക് ചികിത്സ നൽകി ഹമദ് മെഡിക്കൽ കോർപ്പറേഷൻ
27/04/2026  04:44 PM IST
nila
സീലൈൻ ശൈത്യകാല ക്യാമ്പിംഗ് സീസൺ: 1,680 പേർക്ക് ചികിത്സ നൽകി ഹമദ് മെഡിക്കൽ കോർപ്പറേഷൻ

​ദോഹ:  ശൈത്യകാല ക്യാമ്പിംഗ് സീസണോടനുബന്ധിച്ച് സീലൈൻ ഏരിയയിൽ പ്രവർത്തിച്ചിരുന്ന ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) താൽക്കാലിക ക്ലിനിക്ക് പ്രവർത്തനം അവസാനിപ്പിച്ചു. ആറുമാസത്തോളം നീണ്ടുനിന്ന സീസണിൽ സന്ദർശകർക്കും ക്യാമ്പുചെയ്യുന്നവർക്കുമായി അത്യാധുനിക ചികിത്സാ സൗകര്യങ്ങളാണ് എച്ച്.എം.സി ഒരുക്കിയത്. തുടർച്ചയായ പതിനാറാം വർഷമാണ് സീലൈനിൽ ഈ സേവനം ലഭ്യമാക്കുന്നത്.​സേവനമനുഷ്ഠിച്ച ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ആംബുലൻസ് വിഭാഗം എന്നിവർക്ക് എച്ച്.എം.സി നന്ദി അറിയിച്ചു. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ക്ലിനിക്ക് വലിയ പങ്കുവഹിച്ചതായി അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img