01:11pm 11 November 2026
NEWS
സമുദ്ര ഗവേഷണ സിമ്പോസിയത്തിൽ സീഫുഡ് മേള
05/10/2025  11:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സമുദ്ര ഗവേഷണ സിമ്പോസിയത്തിൽ സീഫുഡ് മേള

കൊച്ചി: നവംബർ നാല് മുതൽ ആറ് വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന നാലാമത് രാജ്യാന്തര സമുദ്ര ആവാസവ്യവസ്ഥ സിമ്പോസിയത്തിന്റെ (മീകോസ് 4) ഭാഗമായി കടൽവിഭവ ഭക്ഷ്യമേള സംഘടിപ്പിക്കും.  

സമുദ്രവിഭവങ്ങളുടെ രുചിവൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന മേളയിൽ പ്രശസ്തർ നയിക്കുന്ന തത്സമയ പാചകപ്രദർശനങ്ങളുമുണ്ടാകും. പരമ്പരാഗതവും നൂതനവുമായ കടൽവിഭവങ്ങൾ ലഭ്യമാകും.

ഭക്ഷ്യസംരംഭകർ, സീഫുഡ് ബ്രാൻഡുകൾ, റെസ്റ്റോറന്റ് ഉടമകൾ എന്നിവർക്ക് അവരുടെ തനത് വിഭവങ്ങൾ ഇന്ത്യയിലും വിദേശത്തുമുള്ള സമുദ്രഗവേഷകർക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരം മേളയിലുണ്ട്. മേളയിൽ സ്റ്റാളുകൾ സ്ഥാപിക്കാൻ സംരംഭകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നൂതന കടൽവിഭവങ്ങളുമായെത്തുന്നവർക്കാണ് പരിഗണന.  കൂടുതൽ വിവരങ്ങൾക്ക് ഡോ സാജു ജോർജ് ഫോൺ 9945035707. 

മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എംബിഎഐ), സിഎംഎഫ്ആർഐയുമായി സഹകരിച്ചാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ഉയരുന്ന സമുദ്ര താപനില,  തുടങ്ങിയവ സമുദ്ര ആവാസവ്യവസ്ഥയിൽ സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും സിമ്പോസിയം ഊന്നൽ നൽകും. 

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ലോകമെമ്പാടുമുള്ള സമുദ്ര ശാസ്ത്രജ്ഞർ, ഗവേഷകർ, നയരൂപീകരണ വിദഗ്ധർ, വ്യവസായികൾ തുടങ്ങിയവർ പങ്കെടുക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img