06:34am 13 November 2026
NEWS
ലുസൈൽ മുതൽ ഹമദ് പോർട്ട് വരെ കടൽയാത്ര പുനരാരംഭിക്കാം: ഗതാഗത മന്ത്രാലയം വാർത്താക്കുറിപ്പ് പുറപ്പെടുവിച്ചു
21/07/2026  07:18 PM IST
nila
ലുസൈൽ മുതൽ ഹമദ് പോർട്ട് വരെ കടൽയാത്ര പുനരാരംഭിക്കാം: ഗതാഗത മന്ത്രാലയം വാർത്താക്കുറിപ്പ് പുറപ്പെടുവിച്ചു

ദോഹ: ഖത്തറിലെ നിശ്ചിത സമുദ്രപരിധിക്കുള്ളിൽ എല്ലാവിധ നാവിക യാനങ്ങളുടെയും കപ്പലുകളുടെയും ഗതാഗതം സാധാരണ നിലയിൽ പുനരാരംഭിക്കാൻ അനുമതി നൽകിയതായി ഗതാഗത മന്ത്രാലയം (MOT) അറിയിച്ചു. ഏഴ് നോട്ടിക്കൽ മൈൽ പരിധിയിലാണ് സർവീസുകൾ നടത്താൻ അനുമതിയുള്ളത്.
​ലഭ്യമായ വിവരങ്ങൾ അനുസരിച്ച് പുതിയ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരും.
അന്താരാഷ്ട്ര സമുദ്ര കൺവെൻഷനുകളുടെ വ്യവസ്ഥകൾക്ക് വിധേയമായി സർവീസ് നടത്തുന്നതും നിലവിലെ നിർദ്ദേശങ്ങൾ പാലിക്കുന്നതുമായ കപ്പലുകളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
​യാത്രക്കാരുടെയും യാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി നിലവിലുള്ള നിയമങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചു. യാത്രയ്‌ക്ക് മുമ്പും യാത്രയിലുടനീളവും ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ബോർഡിലുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img