12:54am 04 September 2026
NEWS
കടലിലെ ധാതു ഖനനം വിനാശകരം: കെആർഎൽസിസി
17/01/2025  03:50 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കടലിലെ ധാതു ഖനനം വിനാശകരം: കെആർഎൽസിസി

കേരളത്തിൻ്റെ കടൽത്തീരത്തുനിന്നും ധാതുക്കൾ ഖനനം ചെയ്യാനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം കേരള തീരത്തിൻ്റെ പരിസ്ഥിതിയെ താറുമാറാക്കുമെന്നും മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗ്ഗം ഇല്ലാതാക്കുമെന്നും കെആർഎൽസിസി.
 
നവംബർ 28 ന് പ്രസിദ്ധീകരിച്ച ടെണ്ടർ നടപടികളിൽ പതിമൂന്ന് മിനറൽ ബ്ലോക്കുകളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ മൂന്നെണ്ണം കൊല്ലം തീരത്താണ്.
 242 ചതുരശ്ര കിലോമീറ്ററിൽ നിന്നും നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള മണലാണ് ഖനനം ചെയ്യുന്നത്. മുന്നൂറിലധികം മെട്രിക് ടൺ മണൽ നിഷേപമുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
 
2003 ൽ നിയമം ഭേദഗതി ചെയ്താണ് ഖനനത്തിനുള്ള അവകാശം കേന്ദ്ര സർക്കാർ കവർന്നെടുത്തത്, ചുരുക്കം ചില കോർപ്പറേറ്റ് കമ്പനികൾക്ക് ഗുണമെന്നതിനപ്പുറം ഇത് കേരളത്തിന് പ്രയോജനകരമാവില്ലാ. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി ഉപജീവനം നഷ്ടപ്പെടുത്തുന്നു വിനാശകരമായ തീരുമാനമാണിതെന്ന് കെആർഎൽസിസി വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ് വ്യക്തമാക്കി.

Joseph Jude
Spokes person KRLCC
Mobile : 9847237771

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img