12:21am 05 September 2026
NEWS

പി വി അൻവർ മത്സരത്തിൽ നിന്നും പിന്മാറി തങ്ങളെ പിന്തുണയ്ക്കണമെന്ന് എസ്ഡിപിഐ

04/06/2025  07:34 AM IST
nila
 പി വി അൻവർ മത്സരത്തിൽ നിന്നും പിന്മാറി തങ്ങളെ പിന്തുണയ്ക്കണമെന്ന് എസ്ഡിപിഐ

നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരത്തിൽ നിന്നും പിന്മാറണമെന്ന ആവശ്യവുമായി എസ്ഡിപിഐ. അൻവർ എസ്ഡിപിഐ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കണമെന്നാണ് എസ്ഡിപിഐ നേതൃത്വത്തിന്റെ ആവശ്യം. ആഭ്യന്തര വകുപ്പ് ആർഎസ്എസ്‌വൽകരിക്കപ്പെട്ടു എന്ന് എസ്ഡിപിഐ മുന്നേ പറഞ്ഞതാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു.
 പി വി അൻവർ ഉയർത്തിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും എസ്ഡിപിഐ നേതാവ് പറഞ്ഞു.

'ആഭ്യന്തര വകുപ്പ് ആർഎസ്എസ്‌വൽകരിക്കപ്പെട്ടു എന്ന് എസ്ഡിപിഐ മുന്നേ പറഞ്ഞതാണ്. കേരളത്തിൽ എസ്ഡിപിഐ അല്ലാത്ത നിരവധി ആളുകളെ ഇപ്പോൾ സുടാപ്പി എന്ന് വിളിക്കുന്നുണ്ട്. എസ്ഡിപിഐ ആർക്കും വോട്ട് കൊടുക്കില്ല. എസ്ഡിപിഐ നിലമ്പൂരിൽ സ്ഥാനാർത്ഥിയെ പിൻവലിക്കില്ല. നിലമ്പൂരിൽ മത്സരിക്കുക തന്നെ ചെയ്യും', അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img