NEWS
ഗോരക്ഷാ ഗുണ്ടകളെ നിലയ്ക്ക് നിർത്തണം എസ്ഡിപിഐ
17/02/2026 06:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മഞ്ചേശ്വരത്ത് കന്നുകാലികളുമായി വന്ന ആളുകളെ ആക്രമിച്ച സംഘപരിവാർ ഗോരക്ഷാ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം ആവശ്യപ്പെട്ടു .കഴിഞ്ഞദിവസം പാലക്കാടു നിന്നും മഞ്ചേശ്വരത്തേക്ക് കൊണ്ടുവന്ന കന്നുകാലികളെ ഇറക്കുന്നതിനിടയിലാണ് തൊഴിലാളികൾക്ക് ക്രൂരമായ മർദ്ദനം ഏൽക്കേണ്ടിവന്നത് . ഉത്തരേന്ത്യയിൽ സാർവത്രികമായി തീർന്നിരിക്കുന്ന ഗോരക്ഷാ ആൾക്കൂട്ട അക്രമണങ്ങൾ കേരളത്തിലും വ്യാപിക്കുന്നത് ഗൗരവമായി കാണാൻ സർക്കാർ തയ്യാറാകണം . നിസ്സാര വകുപ്പുകൾ ചുമത്തി എല്ലായ്പ്പോഴും സംഘപരിവാർ ക്രിമിനലുകളെ സംരക്ഷിക്കുന്ന നടപടി ഇക്കാര്യത്തിൽ അനുവദിക്കില്ല . പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭങ്ങൾ നേരിടേണ്ടി വരുമെന്നും അവർ കൂട്ടിച്ചേർത്തു .
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










