NEWS
ബിജെപി വിജയിക്കുന്ന സാഹചര്യം ഒഴിവാക്കണം; മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിച്ചു
26/03/2026 03:04 PM IST
nila

കാസർകോട്: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ എസ്ഡിപിഐ മത്സരത്തിൽ നിന്ന് പിന്മാറി. പാർട്ടി സംസ്ഥാന പ്രസിഡന്റ് സി.പി. ലത്തീഫിന്റെ നേതൃത്വത്തിൽ ഉപ്പളയിൽ ചേർന്ന യോഗത്തിലാണ് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ തീരുമാനമായത്. കെ.എം. അഷ്‌റഫ് ഇതിനോടകം നാമനിർദേശ പത്രിക പിൻവലിച്ചു. നാമനിർദേശ സമർപ്പണത്തിനുള്ള അവസാന ദിവസത്തിലാണ് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
എസ്ഡിപിഐയുടെ സ്ഥാനാർത്ഥിത്വം യുഡിഎഫിന്റെ വോട്ടുകൾ വിഭജിച്ച് ബിജെപിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാമെന്ന വിമർശനം ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്ഥാനാർത്ഥിത്വം പിൻവലിക്കൽ സംബന്ധിച്ച ചർച്ചകൾ എസ്ഡിപിഐയിൽ സജീവമായത്.
ഇന്നലെ തന്നെ സംസ്ഥാന പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പിൻവലിക്കൽ പരിശോധിക്കാമെന്ന സൂചന നൽകിയിരുന്നു. അതിന് പിന്നാലെ ഇന്ന് ചേർന്ന യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









