09:59am 06 November 2026
NEWS
പാതിവില തട്ടിപ്പ് കേസ് അന്വേഷിക്കാൻ ഇനി പ്രത്യേക സംഘം

10/02/2025  08:05 AM IST
nila
പാതിവില തട്ടിപ്പ് കേസ് അന്വേഷിക്കാൻ ഇനി പ്രത്യേക സംഘം

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയുള്ള ഉത്തരവ് ഇന്ന് പുറപ്പെടുവിക്കും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തിലാകും പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുക. ഓരോ ജില്ലയിലെയും തട്ടിപ്പുകൾ പ്രത്യേകമായാകും അന്വേഷിക്കുക. 

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. ഇതുസംബന്ധിച്ച് ഡിജിപി ഇന്ന് ഉത്തരവിറക്കും. അതിനിടെ, കേസില്‍ മുനമ്പം അന്വേഷണ കമ്മിഷന്‍ റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെയും പ്രതി ചേർത്തിട്ടുണ്ട്. കേസിലെ മൂന്നാംപ്രതിയാണ് സി.എന്‍. രാമചന്ദ്രന്‍ നായർ. നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ രക്ഷാധികാരിയായ ഇദ്ദേഹത്തിനെതിരെ മലപ്പുറം അങ്ങാടിപ്പുറം വലമ്പൂര്‍ സ്വദേശി ഡാനിമോന്റെ പരാതിയിലാണ് കേസെടുത്തത്.

ഒന്നാംപ്രതി അനന്തുകൃഷ്ണന്റെ നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷനു പുറമേ ഓരോ സ്ഥലത്തും വിവിധ സംഘടനകള്‍ക്കും പദ്ധതിയില്‍ പങ്കുണ്ട്. ഇവരും വിഹിതം കൈപ്പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. അതിനിടെ, തട്ടിപ്പിലെ മുഖ്യപ്രതിയും സായിഗ്രാമം സ്ഥാപക ചെയര്‍മാനും എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ആജീവനാന്ത രക്ഷാധികാരിയുമായ ആനന്ദകുമാര്‍ ഒളിവിലാണെന്നാണ് സൂചന. പരാതിക്കാര്‍ ശാസ്തമംഗലത്തുള്ള വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ വീടുപൂട്ടി പോയിട്ട് ദിവസങ്ങളായതായാണ് അറിഞ്ഞത്. ഫോണില്‍ വിളിച്ചിട്ടും ബന്ധപ്പെടാനായില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img