07:42am 08 November 2026
NEWS
സ്കോളിയോസിസിന് ആസ്റ്റർ മെഡ്‌സിറ്റിയിൽ പരിശോധനാക്യാമ്പ്; ചികിത്സാചെലവിൽ വൻ ഇളവുകൾ
09/04/2025  05:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്കോളിയോസിസിന് ആസ്റ്റർ മെഡ്‌സിറ്റിയിൽ പരിശോധനാക്യാമ്പ്; ചികിത്സാചെലവിൽ വൻ ഇളവുകൾ

കൊച്ചി : കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ സ്കോളിയോസിസ് രോഗനിർണയത്തിനും ചികിത്സയ്ക്കും പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ ഇരുപത്തഞ്ചു വരെ നീളുന്ന ക്യാമ്പ് ആസ്റ്റർ സ്പൈൻ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് നടത്തുന്നത്. നട്ടെല്ലിൽ അസ്വാഭാവികമായ വളവുകൾ ഉണ്ടാകുന്ന രോഗമാണ് സ്കോളിയോസിസ്.

ലോകമെമ്പാടും ലക്ഷക്കണക്കിനാളുകൾക്ക് ഈ രോഗമുണ്ട്. കൃത്യമായ പരിശോധനകളും ചികിത്സയും ഉറപ്പാക്കിയാൽ സ്കോളിയോസിസ് ബുദ്ധിമുട്ടുകളില്ലാതെ കൈകാര്യം ചെയ്യാനും ഭേദമാക്കാനും കഴിയും.

ക്യാമ്പ് നടക്കുമ്പോൾ ഡോക്ടറെ കാണുന്നതിനുള്ള കൺസൾട്ടേഷൻ ഫീസ് പകുതിയായി കുറച്ചിട്ടുണ്ട്. എക്‌സ്‌റേ, റേഡിയോളൊജി പരിശോധനകൾ ആവശ്യമുള്ളവർക്ക് 20% വിലക്കിഴിവും ലഭ്യമാകും. ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് ചികിത്സ തുടങ്ങുന്നത് മുതൽ രോഗം ഭേദമാകുന്നത് വരെ സമഗ്രമായ പരിരക്ഷ ഉറപ്പാക്കുന്ന പ്രത്യേക പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8111 998 098 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img