11:38am 14 August 2026
NEWS
കുസാറ്റിൽ കുട്ടികൾക്കും അധ്യാപകർക്കുമായി ശാസ്ത്ര പ്രോഗ്രാം
14/07/2026  07:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിൽ കുട്ടികൾക്കും അധ്യാപകർക്കുമായി ശാസ്ത്ര പ്രോഗ്രാം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ സ്‌കൂൾ കുട്ടികൾക്കും അധ്യാപകർക്കുമായുള്ള വിവിധ ശാസ്ത്ര പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏകദിന സമ്പർക്ക പരിപാടി, യുവശാസ്ത്രജ്ഞ വേദി, ടെക്സ്റ്റ് ഓൺ ലാബ്, ബീ ആൻ എക്സലന്റ് ടീച്ചർ പരിപാടികളിലെക്കാണ് ശാസ്ത്രാഭിമുഖ്യമുള്ള കുട്ടികളിൽ നിന്നും, പ്രായോഗിക അധ്യാപനം താത്പര്യമുള്ള ശാസ്ത്ര അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചത്. ഏകദിന സമ്പർക്ക പരിപാടി ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും നടക്കും.  യു.പി, ഹൈസ്‌കൂൾ കുട്ടികൾക്കായി രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും നടത്തുന്ന യുവശാസ്ത്രജ്ഞവേദി ആഗസ്റ്റ് 8 മുതൽ ആരംഭിക്കും. , ടെക്സ്റ്റ് ഓൺ ലാബ് ഹൈസ്‌കൂൾ കുട്ടികൾക്കും, ബീ ആൻ എക്സലന്റ് ടീച്ചർ പ്രോഗ്രാം ഫിസിക്‌സ്, ബയോളജി, കെമിസ്ട്രി, ഗണിത അദ്ധ്യാപകർക്കും വേണ്ടിയുള്ളതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഈ നമ്പറിൽ ബന്ധപ്പെടാം - 9188219863, csiscusat@gmail.com

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img