10:31pm 14 September 2026
NEWS
വെണ്മണി മാർത്തോമ്മാ സ്കൂളിൽ ശാസ്ത്രോത്സവം നടത്തി
14/09/2026  07:59 PM IST
nila
വെണ്മണി മാർത്തോമ്മാ സ്കൂളിൽ ശാസ്ത്രോത്സവം നടത്തി

 

വെൺമണി: വെൺമണി മാർത്തോമ്മാ സ്കൂളിൽ ശാസ്ത്ര, ഗണിതശാസ്ത്ര , സാമൂഹ്യ ശാസ്ത്ര , പ്രവർത്തി പരിചയ ,ഐ റ്റി മേളകൾ നടത്തി. പിടിഎ പ്രസിഡണ്ട് ശ്രീകുമാർ എസിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം വെണ്മണി ലയൺസ് ക്ലബ്ബ് ഫസ്റ്റ് വൈസ്പ്രസിഡണ്ട് വേണുഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.  നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു . ഹെഡ്മാസ്റ്റർ സജി അലക്സ് , ജോൺ മത്തായി, സുജാ സക്കറിയ , സ്റ്റാഫ് സെക്രട്ടറി ജോൺ കെ മാത്യു , മറിയാമ്മ കുര്യൻ  എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img