12:22am 10 September 2026
NEWS
സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജിൽ ശാസ്ത്ര സാങ്കേതിക എക്സ്പോയും കലാ-സാംസ്കാരിക മേളയും
12/03/2026  09:45 PM IST
nila
സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജിൽ ശാസ്ത്ര സാങ്കേതിക എക്സ്പോയും കലാ-സാംസ്കാരിക മേളയും

 

ചെങ്ങന്നൂർ: സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ വൈവിധ് 2K26 എന്ന ശാസ്ത്ര-സാങ്കേതിക-കലാ-സാംസ്കാരിക മേള മാർച്ച് 13, 14 തീയതികളിൽ നടത്തും. വിദ്യാർത്ഥികൾക്കിടയിൽ  കലാ - സാംസ്കാരിക - ശാസ്ത്ര - സാങ്കേതിക  മേഖലകളിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകുന്നതിന് YVIDH 2026 ലക്ഷ്യമിടുന്നു. വിദ്യാർത്ഥികൾക്ക് ക്ലാസ് റൂം അറിവുകൾക്ക്  ഉപരിയായി പ്രായോഗികമായ വൈദഗ്ദ്യം സ്വായത്തമാക്കാനും നൂതനമായ കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുവാനും  വിദ്യാർത്ഥികളുടെ സർഗ്ഗാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും വൈവിധ് രൂപകൽപന ചെയ്യുന്നുവെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. അജിത് പ്രഭു അറിയിച്ചു. മാർച്ച് 13 ന്  രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ രണ്ട് മുഖ്യാതിഥികൾ പങ്കെടുക്കും, ഇഗ്നോ റീജിയണൽ ഡയറക്ടർ ഡോ. എം. രാജേഷും സാമൂഹിക സാംസ്കാരിക പ്രവർത്തകൻ  രാഹുൽ ഈശ്വറും.  വിദ്യാർത്ഥികൾക്ക് അവരുടെ സാങ്കേതിക വൈദഗ്ദ്ധ്യം, സർഗാത്മക പ്രാഗൽഭ്യം, സാംസ്കാരിക കഴിവുകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള ഊർജ്ജസ്വലമായ ഒരു വേദിയാണ് വൈവിധ്. കോളേജിലെ വിദ്യാർഥികൾ വികസിപ്പിച്ച  നൂതനമായ സാങ്കേതികവിദ്യകൾ, ദേശീയ തലത്തിൽ തെരഞ്ഞെടുത്ത പ്രൊജെക്ടുകൾ എന്നിവ പ്രദർശിപ്പിക്കുന്ന പ്രൊജക്റ്റ് എക്സ്പോ, സെമിനാറുകൾ, ഗവേഷണ പ്രബന്ധങ്ങളുടെ അവതരണങ്ങളടങ്ങിയ ടെക്സമ്മിറ്റ്  എന്നിവ  വൈവിദിന്റെ പ്രത്യേകതകളാണ്. ഇതുകൂടാതെ തനതായ കലാ വൈഭവം കോർത്തിണക്കിയ കലാ-സാംസ്കാരിക പരിപാടിയായ വിസ്മയ 2K26 മാർച്ച് 14 ന്   കോളേജിൽ അരങ്ങേറും.  വൈവിധ് , വിസ്മയ  എന്നിവ വിദ്യാർഥികളിലെ സാങ്കേതിക വൈദഗ്ദ്യം പ്രോത്സാഹിപ്പിക്കാനും കലാ സംസ്കാരിക മികവ് കാഴ്ച വെക്കുന്നതിനുമുള്ള  വേദിയൊരുക്കുമെന്നു കോളേജ് ചെയർമാൻ എഞ്ചിനിയർ ജോസ് തോമസ് അറിയിച്ചു.

മാൻ ഓഫ് സ്റ്റീൽ, വോയ്സ് ഓഫ് വൈവിധ്, ബാറ്റിൽ ഓഫ് ബീറ്റ്സ് , കൊറിയോണൈറ്റ്, സോളോസിസൈൽ, റീൽ ഫെസ്റ്റ്  എന്നിവയുൾപ്പെടെ 40-ലധികം ആവേശകരമായ പരിപാടികളോടെ, പങ്കെടുക്കുന്നവർക്കും പ്രേക്ഷകർക്കും വിജ്ഞാനവും വിനോദവും ഒരുപോലെ വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.  കോളേജിൽ സംഘടിപ്പിക്കുന്ന  ശാസ്ത്രസാങ്കേതിക പ്രദർശനവും വിദ്യാർഥികൾ  വികസിപ്പിച്ച പ്രൊജെക്ടുകളും കാറുകളുടെയും റോബോട്ടുകളുടെയും പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമായിരിക്കുമെന്നും കോളേജ് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img