07:38pm 29 August 2026
NEWS
ഖത്തറിൽ സ്കൂളുകൾ ഞായറാഴ്ച തുറക്കും: ഗതാഗതക്കുരുക്ക് നേരിടാൻ മുൻകരുതലുകളുമായി രക്ഷിതാക്കളും ആഭ്യന്തര മന്ത്രാലയവും
29/08/2026  12:58 PM IST
nila
ഖത്തറിൽ സ്കൂളുകൾ ഞായറാഴ്ച തുറക്കും: ഗതാഗതക്കുരുക്ക് നേരിടാൻ മുൻകരുതലുകളുമായി രക്ഷിതാക്കളും ആഭ്യന്തര മന്ത്രാലയവും

ദോഹ: ഖത്തറിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായി ഓഗസ്റ്റ് 30 ഞായറാഴ്ച സ്കൂളുകൾ തുറക്കാനിരിക്കെ, രാവിലത്തെ ഗതാഗതക്കുരുക്ക് നേരിടാനും കൃത്യസമയത്ത് സ്കൂളുകളിൽ എത്താനും തയാറെടുപ്പുകളുമായി രക്ഷിതാക്കളും വിദ്യാർഥികളും. ആദ്യ ദിനങ്ങളിൽ റോഡുകളിൽ വൻ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടിയുള്ള ആസൂത്രണം അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ കുട്ടികളുടെ വാഹന സുരക്ഷ ഉറപ്പാക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം (MOI) പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രായത്തിനനുസരിച്ചുള്ള സീറ്റുകളും സീറ്റ് ബെൽറ്റുകളും ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം വ്യക്തമാക്കി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img