06:39pm 09 November 2026
NEWS
പുതിയ അധ്യായന വർഷത്തിലെ ആദ്യദിനത്തിൽ മൂന്നു ജില്ലകളിലെ സ്കൂളുകൾക്ക് അവധി
01/06/2025  09:21 PM IST
nila
പുതിയ അധ്യായന വർഷത്തിലെ ആദ്യദിനത്തിൽ മൂന്നു ജില്ലകളിലെ സ്കൂളുകൾക്ക് അവധി

പുതിയ അധ്യായന വർഷത്തിലെ ആദ്യദിനത്തിൽ മൂന്നു ജില്ലകളിലെ ചില സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില സ്കൂളുകൾക്കാണ് അവധി. കോട്ടയത്തും പത്തനംതിട്ടയിലും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.  ആലപ്പുഴ ജില്ലയിൽ കുട്ടനാട്, പുറക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.

കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ ക്യാംപ് അവസാനിക്കുന്ന ദിവസമായിരിക്കും  പ്രവേശനോത്സവം നടത്തുക. പത്തനംതിട്ട ജില്ലയിലും ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന 31 സ്കൂളുകൾക്കാണ് ജില്ലാ കലക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img