09:07am 03 August 2026
NEWS
ഇത് വെള്ളരിക്കാപ്പട്ടണം തന്നെ
കമാന്ന് ഒരക്ഷരം മിണ്ടരുത് ...

02/01/2025  10:53 AM IST
News Bureau
കഷ്ടം തന്നെ മുതലാളീ...
HIGHLIGHTS

മന്ത്രിയോ മന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ട ജനപ്രതിനിധിയും രാഷ്ട്രീയക്കാരുമൊന്നും കുറ്റക്കാരാകുന്നതേയില്ല 

തിരുവനന്തപുരം : 2011ൽ കരിക്കകം ദുരന്തം ഉണ്ടായപ്പോഴും ഇതുതന്നെയാണ് പറഞ്ഞത് - ഇനി മുതൽ സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന കാര്യക്ഷമമാക്കും. പിണറായി വിജയൻ സര്‍ക്കാരിന്റെ കാലത്ത് തന്നെ സ്കൂൾകുട്ടികൾ യാത്രപോയ സ്വകാര്യബസ് അപകടത്തിൽപെട്ടപ്പോഴും ഇതുതന്നെ പറഞ്ഞു. വര്‍ഷങ്ങൾക്കിപ്പുറം കണ്ണൂര്‍ വളക്കൈയിലുണ്ടായ അപകടം ഒരു കുഞ്ഞിന്റെ ജീവൻ എടുത്തപ്പോഴും അന്നുപറഞ്ഞതുതന്നെ ആവര്‍ത്തിക്കുന്നു ? ഇവിടെ നടക്കുന്നത് പറച്ചിൽ മാത്രം. ഒന്നും പ്രാവര്‍ത്തികമാകുന്നില്ല. സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധനയിൽ പ്രാദേശിക രാഷ്ട്രീയനേതൃത്വം ഇടപെടുന്നുണ്ടെന്നും ഇത് ഗൗരവമായി കാണേണ്ടതുണ്ടെന്നുമാണ് പൊലീസ് ഇന്റലിജൻസ് വിഭാഗം പറയുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിൽ പല പ്രാവശ്യം എത്തിയിട്ടുണ്ടെങ്കിലും ഒരുനടപടിയും കൈക്കൊണ്ടിട്ടില്ല. 

          കണ്ണൂരിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ട്രാൻസ്പോര്‍ട് കമ്മീഷണറെ പഴിചാരി രക്ഷപ്പെടാനാണ് അധികൃതരുടെ നീക്കമെന്നറിയുന്നു. അപകടത്തിൽപ്പെട്ട ബസിന്റെ ഫിറ്റ്നസ് നീട്ടിനൽകാൻ നിര്‍ദ്ദേശിച്ചത് കമ്മീഷണറാണ്. കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നൽകിയതാകട്ടെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറും. ഇവിടെ മന്ത്രിയോ മന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ട ജനപ്രതിനിധിയും രാഷ്ട്രീയക്കാരുമൊന്നും കുറ്റക്കാരാകുന്നതേയില്ല. കുറ്റമെല്ലാം ബസിനും അതിന്റെ എഴുത്തുകുത്തുകൾ നടത്തിയ ഉദ്യോഗസ്ഥര്‍ക്കും. നഷ്ടം ബാധിക്കപ്പെട്ട കുട്ടികളുടെ വീട്ടുകാര്‍ക്ക് മാത്രം. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img