05:55pm 22 July 2026
NEWS
എംഐടി-ഡബ്ല്യുപിയുവിൽ നിർമാണ എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ് സ്‌കൂൾ ആരംഭിച്ചു
22/07/2026  04:19 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എംഐടി-ഡബ്ല്യുപിയുവിൽ നിർമാണ എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ് സ്‌കൂൾ ആരംഭിച്ചു

 

പൂനെ: രാജ്യത്തെ അടിസ്ഥാനസൗകര്യ വികസന രംഗത്തിന് പ്രാപ്തരായ വിദഗ്ധരെ വാർത്തെടുക്കുന്നതിനായി എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റി (MIT-WPU) പ്രൊഫ്. മകരന്ദ് ഹസ്തക് സ്‌കൂൾ ഓഫ് കൺസ്ട്രക്ഷൻ എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ് ആരംഭിച്ചു. 2026-27 അധ്യയന വർഷം മുതൽ പ്രവർത്തനം ആരംഭിക്കുന്ന പുതിയ സ്‌കൂൾ നിർമാണ-അടിസ്ഥാനസൗകര്യ മേഖലയിൽ സാങ്കേതിക വൈദഗ്ധ്യവും മാനേജ്മെന്റ് മികവും ഒരുമിപ്പിച്ച പ്രൊഫഷണലുകളെ സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്.

ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിങ് (BIM), നിർമിത ബുദ്ധി (AI), ഡിജിറ്റൽ കൺസ്ട്രക്ഷൻ, സുസ്ഥിര വികസനം, പ്രോജക്ട് മാനേജ്മെന്റ്, ഡാറ്റ അധിഷ്ഠിത തീരുമാനമെടുക്കൽ തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകും. നിർമാണ മാനേജ്മെന്റിൽ എംബിഎയാണ് പ്രധാന കോഴ്സ്.

വ്യവസായ-അക്കാദമിക് സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സർവകലാശാലയുടെ സിവിൽ എൻജിനീയറിങ് വിഭാഗവും ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പൂനെ കേന്ദ്രവും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇതുവഴി ഇന്റേൺഷിപ്പ്, ലൈവ് പ്രോജക്ടുകൾ, വിദഗ്ധരുടെ മെന്ററിങ്, പ്ലേസ്‌മെന്റ് അവസരങ്ങൾ എന്നിവ വിദ്യാർഥികൾക്ക് ലഭ്യമാകും

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img