02:17am 20 April 2026
NEWS
സ്ക്കൂൾതല ക്വിസ്സും ശാസ്ത്ര പ്രദർശനവും
02/05/2025  10:02 AM IST
nila
സ്ക്കൂൾതല ക്വിസ്സും ശാസ്ത്ര പ്രദർശനവും

ദോഹ: പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ ഖത്തറിലെ സംഘടനയായ അനക്സ് ഖത്തർ, സ്ക്കൂൾ കുട്ടികൾക്കായി ടെക് ഫെസ്റ്റ് 2025 എന്ന പേരിൽ ക്വിസ്സും ശാസ്ത്ര പ്രദർശന മത്സരങ്ങളും, മത്സരാടിസ്ഥാനത്തിൽ ടെക്നിക്കൽ സെമിനാറും സംഘടിപ്പിക്കുന്നു.

ഖത്തറിലുള്ള വിവിധ സ്ക്കൂളുകളിൽ നിന്നുള്ള നൂറിലധികം മിടുക്കാരായ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് മെയ് രണ്ടിന് വെള്ളിയാഴ്‌ച ബിർളാ പബ്ലീക് സ്ക്കൂളിലെ ഓഡിറ്റോറിയത്തിൽ വെച്ച് ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ ക്വിസ്സ് മത്സരം നടത്തുന്നു. പ്രാഥമിക റൌണ്ടിന് ശേഷം സ്ക്കൂളുകൾ തമ്മിലുള്ള ഫൈനൽ ക്വിസ്സ് മത്സരവും അരങ്ങേറും. പ്രശസ്ത ബിസിനസ്സ് സ്ട്രാറ്റജിസ്റ്റും കോർപറേറ്റ് ട്രെയിനറും കൂടിയായ ശ്രീ. എ. ആർ. രഞ്ജിത് ആണ് ക്വിസ്സ് മാസ്റ്റർ.

അതേ സമയം തന്നെ വിവിധ സ്ക്കൂളുകളെ പ്രതിനിധീകരിച്ചു കൊണ്ട് കുട്ടികളുടെ ശാസ്ത്ര പ്രദർശനവും, ടെക്നിക്കൽ സെമിനാർ പ്രെസൻറ്റേഷനും നടക്കുന്നതാണ്. ഈ പരിപാടികൾ വീക്ഷിക്കുന്നതിനായി ദോഹയിലെ എല്ലാ സഹൃദയേരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Photo Courtesy - meta ai

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img