01:22pm 24 September 2026
NEWS
വയനാട്ടിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ടൂറിസം കേന്ദ്രങ്ങൾ അടച്ചു
04/08/2026  03:46 PM IST
nila
വയനാട്ടിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ടൂറിസം കേന്ദ്രങ്ങൾ അടച്ചു

വയനാട്: ജില്ലയിൽ തുടരുന്ന ശക്തമായ മഴയും റെഡ് അലർട്ട് മുന്നറിയിപ്പും കണക്കിലെടുത്ത് ബുധനാഴ്ച (നാളെ) ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ, കോളേജുകൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സ്ഥാപനങ്ങൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. എന്നാൽ റെസിഡൻഷ്യൽ സ്കൂളുകളും റെസിഡൻഷ്യൽ കോളേജുകളും പതിവുപോലെ പ്രവർത്തിക്കും.

പ്രതികൂല കാലാവസ്ഥ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. പ്രത്യേകിച്ച് താമരശ്ശേരി ചുരവും പാൽചുരവും വഴിയുള്ള യാത്രകൾ അത്യാവശ്യ ആവശ്യങ്ങൾക്കായി മാത്രമായി പരിമിതപ്പെടുത്തണം. ഈ റൂട്ടുകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും യാത്ര ചെയ്യുന്നവർ അതീവ സൂക്ഷ്മത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

അതേസമയം, ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ടൂറിസം വകുപ്പിന്റെയും കീഴിലുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇന്ന് അടച്ചിടാൻ തീരുമാനിച്ചു. വിനോദസഞ്ചാരികളും നാട്ടുകാരും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഡി.ടി.പി.സി. സെക്രട്ടറി അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img