
സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ കോതമംഗലം, മൂവാറ്റുപുഴ ഉപജില്ലാ കമ്മിറ്റി സംയുക്ത യോഗം യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: സ്‌കൂള്‍ പാചക തൊഴിലാളികളുടെ മിനിമം കൂലി എഴുനൂറ് രൂപ രൂപയാക്കുമെന്ന വാഗ്ദാനവും പാചക തൊഴിലാളി സംഘടനാ പ്രതിനിധികളുമായി മന്ത്രി ശിവന്‍ കുട്ടി നടത്തിയ ചര്‍ച്ചകളിലെ തീരുമാനങ്ങളും അടിയന്തരമായി നടപ്പിലാക്കിയില്ലെങ്കില്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി മോഹനന്‍. യൂണിയന്റെ കോതമംഗലം, മുവാറ്റുപുഴ ഉപജില്ലാ കമ്മിറ്റികളുടെ സംയുക്ത യോഗം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യങ്ങള്‍ നടപ്പാക്കാത്ത പക്ഷം നവംബര്‍ 22 ന് കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിന് മുമ്പില്‍ നില്‍പ്പ് സമരം നടത്താനും യോഗം തീരുമാനിച്ചു. പത്മിനി സജീവന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിയന്‍ ജില്ലാ സെകട്ടറി അനിത അപ്പുക്കുട്ടന്‍, ഉപജില്ലാ സെകട്ടറിമാരായ ബിന്ദു രാജന്‍, ലിജോ ചാക്കോച്ചന്‍,അല്ലി സുബ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Photo Courtesy - Google









