07:41pm 10 November 2026
NEWS
സ്‌കൂള്‍ പാചക തൊഴിലാളികള്‍ കരിദിനം ആചരിച്ചു
30/07/2025  11:57 AM IST
ജയചന്ദ്രൻ
സ്‌കൂള്‍ പാചക തൊഴിലാളികള്‍ കരിദിനം ആചരിച്ചു
HIGHLIGHTS

ജോലി ചെയ്തിട്ടും വേതനം നല്‍കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ പാചക തൊഴിലാളികള്‍ കറുത്തബാഡ്ജ് ധരിച്ച് ജോലി ചെയ്യുന്നു.


കൊല്ലം: സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് ജോലി ചെയ്തിട്ടും വേതനം നല്‍കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്തു പ്രതിഷേധിച്ചു. എല്ലാമാസവും അഞ്ചാം തീയതിയ്ക്ക് മുമ്പ് വേതനം നല്‍കുമെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വാക്ക് പാലിക്കുക, മന്ത്രിതല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ഉടന്‍ നടപ്പിലാക്കുക, മിനിമം കൂലി നിഷേധിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക, തൊഴില്‍ നഷ്ടപ്പെടുന്ന ദിവസങ്ങളില്‍ തൊഴിലാളിക്ക് വേതനം നല്‍കുക  തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഇതൊരു സൂചന മാത്രമാണെന്ന് അടിയന്തരമായി ശമ്പളം നല്‍കിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് സംഘടന രൂപം നല്‍കുമെന്നും സംഘടനാ സംസ്ഥാന ജനറല്‍ സെക്രട്ടറി (ഐഎന്‍ടിയുസി) എ ഹബീബ് സേട്ട് പറഞ്ഞു. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img