11:26pm 03 August 2026
NEWS
അവധി ദിന വിവരങ്ങൾഉൾപ്പെടെ പുതിയ അധ്യയന വർഷത്തെ സ്‌കൂൾ കലണ്ടർ പ്രഖ്യാപിച്ചു
29/07/2026  10:25 AM IST
nila
അവധി ദിന വിവരങ്ങൾഉൾപ്പെടെ  പുതിയ അധ്യയന വർഷത്തെ സ്‌കൂൾ കലണ്ടർ പ്രഖ്യാപിച്ചു

 


ദോഹ: 2026-2027 പുതിയ അധ്യയന വർഷത്തേക്കുള്ള സ്കൂൾ കലണ്ടർ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. അധ്യാപകരും ജീവനക്കാരും ഓഗസ്റ്റ് 23 ഞായറാഴ്ച സർവീസിൽ പ്രവേശിക്കണം. ഓഗസ്റ്റ് 23 മുതൽ 27 വരെയാണ് കഴിഞ്ഞ അധ്യയന വർഷത്തെ രണ്ടാം ഘട്ട (Second Round) പരീക്ഷകൾ നടക്കുക. ഓഗസ്റ്റ് 30 ഞായറാഴ്ച വിദ്യാർത്ഥികൾക്കായി അധ്യയന വർഷം ആരംഭിക്കും.ഒക്ടോബർ 25 മുതൽ ഒക്ടോബർ 29 വരെയാണ് മിഡ്-സെമസ്റ്റർ ബ്രേക്ക്
നവംബർ 1-ന് ക്ലാസുകൾ പുനരാരംഭിക്കും.ഡിസംബർ 20 നാണ് അർദ്ധവാർഷിക അവധിക്ക് തുടക്കമാകുക.ജീവനക്കാർ 2027 ജനുവരി 3-നും വിദ്യാർത്ഥികൾ ജനുവരി 4-നും തിരികെ പ്രവേശിക്കണം.2027 മാർച്ച് 31 മുതൽ ഏപ്രിൽ 1 വരെയാണ് 
നീണ്ട വാരാന്ത്യ അവധി.
ഏപ്രിൽ 4-ന് ക്ലാസുകൾ പുനരാരംഭിക്കും.
ജീവനക്കാരുടെവേനലവധി  2027 ജൂൺ 27 മുതൽ ഓഗസ്റ്റ് 19 വരെയാണ് .
2027-2028 അടുത്ത അധ്യയന വർഷം ജീവനക്കാർക്ക് 2027 ഓഗസ്റ്റ് 22-നും വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 29-നും ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img