NEWS
സ്‌കൂള്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
10/01/2025 07:34 PM IST
nila

തിരുവനന്തപുരം: സ്‌കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മടവൂർ സ്വദേശി മണികണ്ഠൻ - ശരണ്യ ദമ്പതികളുടെ മകൾ കൃഷ്ണേന്ദു (7) ആണ് മരിച്ചത്. മടവൂർ ഗവൺമെന്റ് എൽ.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്നു വൈകിട്ട് മടവൂർ മഹാദേവ ക്ഷേത്രത്തിന് സമീപം പള്ളിക്കൽ ചാലിൽ എന്ന സ്ഥലത്തുവെച്ചാണ് അപകടമുണ്ടായത്.
സ്‌കൂൾ ബസ് ഇറങ്ങി മുന്നോട്ടു നടന്ന പെൺകുട്ടി കേബിളിൽ കാൽ തട്ടി റോഡിൽ വീഴുകയായിരുന്നു. ഇതോടെ കുട്ടി ഇതേ ബസ്സിന് അടിയിൽ പെടുകയും ചെയ്തു. പെൺകുട്ടി മുന്നിൽ വീണത് ഡ്രൈവർക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. പരിക്കേറ്റ കുട്ടിയെ ഉടൻ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് കുട്ടിയുടെ മൃതദേഹമുളളത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











