06:34am 31 May 2026
NEWS
സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു
01/01/2025  08:53 PM IST
nila
സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു

കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു. ഒട്ടേറെ വിദ്യാർഥികൾക്ക് പരുക്കേറ്റു. ചെറുക്കള നാഗത്തിനു സമീപം എംപി രാജേഷിന്റെ മകൾ നേദ്യ എസ്.രാജേഷ് (11) ആണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് നേദ്യ. 

വളക്കൈയിൽ കുറുമാത്തൂർ ചിന്മയ സ്കൂളിന്റെ ബസാണ് ശ്രീകണ്ഠപുരം റോഡിൽ മറിഞ്ഞത്. പതിനഞ്ചോളം വിദ്യാർത്ഥികൾക്കു പരുക്കേറ്റു. പരുക്കേറ്റവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിച്ചു. 

 ബസിന്റെ മുൻസീറ്റിലായിരുന്നു നേദ്യ ഇരുന്നത്. ബസ് നിയന്ത്രണംവിട്ട സമയം പുറത്തേക്ക് തെറിച്ചുവീണ നേദ്യയുടെ ശരീരത്തിലേക്കാണ് ബസ് മറിഞ്ഞത്. നാട്ടുകാർ ചേർന്ന് ബസ് പൊക്കി നേദ്യയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 18 വിദ്യാർഥികളും ഡ്രൈവറും ആയയുമാണ് ബസിലുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img