11:23pm 05 September 2026
NEWS
ആലപ്പുഴയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു
20/07/2025  03:28 PM IST
nila
ആലപ്പുഴയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു

ആലപ്പുഴയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി യുപി സ്‌കൂളിന്റെ കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് ഇന്നു രാവിലെ തകർന്നത്. അവധി ദിവസമായതിനാൽ സ്കൂളിൽ കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നില്ല. ഇതിനാൽ വൻ അപകടമാണ് ഒഴിവായത്. കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലെന്നാണ് വിവരം.

ശക്തമായ മഴയിൽ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. മേൽക്കൂര തകർന്നുവീണ കെട്ടിടത്തിന് ഒരു വർഷമായി ഫിറ്റ്നസില്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഉപയോഗിക്കാത്ത പഴയ കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് തകർന്ന് വീണതെന്നാണ് പ്രധാനാധ്യാപകൻ ബിജു മാധ്യമങ്ങളോട് പ്രതികരിച്ചത്.

'ക്ലാസ്മുറിയല്ല, പഴക്കമുള്ള കെട്ടിടമാണ് തകർന്ന് വീണത്. ഏകദേശം 60 വർഷത്തെ പഴക്കമുള്ള കെട്ടിടമാണ്. കെട്ടിടത്തിലേക്ക് കുട്ടികൾ പോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. പൊളിച്ചുമാറ്റാൻ പഞ്ചായത്ത് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ 14 മുറിയുടെ കെട്ടിടം കിഫ്ബിയിൽ അനുവദിച്ചിട്ടുണ്ട്. അതിന്റെ പ്രവർത്തികൾ പുരോഗമിക്കുന്നു. അടുത്തയാഴ്ച പുതിയ കെട്ടിടത്തിലേക്ക് കുട്ടികളെ മാറ്റാൻ സാധിക്കുമെന്നാണ് അധികൃതരിൽ നിന്നും ലഭിക്കുന്നത്', ബിജു പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.