08:32pm 07 November 2026
NEWS
കുസാറ്റ് ഫോട്ടോണിക്സ് വകുപ്പ് വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ ഡബിൾ ഡിഗ്രി പഠനത്തിന് സ്കോളർഷിപ്പ്
08/09/2026  05:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് ഫോട്ടോണിക്സ് വകുപ്പ് വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ ഡബിൾ ഡിഗ്രി പഠനത്തിന് സ്കോളർഷിപ്പ്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സും ഫ്രാൻസിലെ പ്രമുഖ സർവകലാശാലകളും തമ്മിലുള്ള അക്കാദമിക ധാരണാപത്രത്തിന്റെ ഭാഗമായി ഇന്റഗ്രേറ്റഡ് എം.എസ്.സി ഫോട്ടോണിക്സ് അഞ്ചാം വർഷ വിദ്യാർത്ഥികൾക്ക് 2026-27 അധ്യയന വർഷത്തിൽ ഫ്രാൻസിൽ ഉപരിപഠനത്തിന് സ്കോളർഷിപ്പ് ലഭിച്ചു. ഭുവനേശ്വരി കൃഷ്ണ പി, അശ്വതി പി. എസ്, കർണ്ണൻ എ. ജെ എന്നിവർ യൂണിവേഴ്സിറ്റി ഓഫ് റെന്നെ-എൻസാറ്റിൽ (University of Rennes- ENSSAT) ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷനിൽ മാസ്റ്റർ ഓഫ് സയൻസ് പ്രോഗ്രാമിലേക്ക് സ്കോളർഷിപ്പ് ലഭിച്ചു. ഹൃഷികേശ് എ. കരുവേലിൽ, അരുൺ രാജ്. കെ, അശ്വിൻ രാജ് എന്നിവർ യൂണിവേഴ്സിറ്റി ഓഫ് ടെക്‌നോളജി ഓഫ് ട്രോയിൽ (Universite de Technologie de Troyes) നാനോ ഒപ്റ്റിക്സ് ആൻഡ് നാനോഫോട്ടോണിക്‌സിൽ മാസ്റ്റർ ഓഫ് സയൻസ് പ്രോഗ്രാമിലേക്ക് സ്കോളർഷിപ്പ് ലഭിച്ചു. ഈ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ഇരു സർവകലാശാലകളിൽ നിന്നുമുള്ള ഇരട്ട ബിരുദം സ്വന്തമാക്കാൻ സാധിക്കും. കുസാറ്റിൽ നിന്നുമുള്ള ബിരുദത്തിനു പുറമെ ഫ്രഞ്ച് സർവകലാശാലകളുടെ ബിരുദവും ഒരേസമയം കരസ്ഥമാക്കാനുള്ള അവസരമാണിത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img