08:17am 13 November 2026
NEWS
കൊച്ചി നഗരസഭയിൽ പട്ടികജാതി വികസന ഫണ്ട് ലാപ്സാക്കി സമഗ്ര അന്വേഷണം വേണം പട്ടികജാതി മോർച്ച
26/10/2025  12:22 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി നഗരസഭയിൽ പട്ടികജാതി വികസന ഫണ്ട് ലാപ്സാക്കി  സമഗ്ര അന്വേഷണം വേണം  പട്ടികജാതി മോർച്ച

കൊച്ചി - കൊച്ചി നഗരസഭയിൽ  21കോടി രൂപയുടെ പട്ടികജാതി വികസനഫണ്ട് ചിലവഴിക്കാതെ ലാപ്സാക്കിയതായി ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പരാതിപ്പെട്ടു.2021-22മുതൽ 2025-26വരെ കൊച്ചി നഗരസഭയിൽ  പട്ടികജാതി ക്ഷേമത്തിനായി വകയിരുത്തിയിരുന്നത് 41കോടി 76ലക്ഷത്തി 13456രൂപയാണ്. എന്നാൽ 20കോടി 20ലക്ഷത്തി 58679രൂപമാത്രമാണ് ചിലവഴിച്ചത്. 21കോടി 55ലക്ഷത്തി 54777രൂപയുടെ പട്ടികജാതി വികസന ഫണ്ട്‌ കൊച്ചി കോർപറേഷൻ ഭരണ സമിതിചിലവഴിച്ചില്ല. ഇത് ഗുരുതര വീഴ്ചയാണ് കോർപറേഷൻ ഭരണ സമിതിക്കു സംഭവിച്ചത്. പട്ടികജാതി വിഭാഗങ്ങൾക്ക് ഭൂമി വീട് വിദ്യാഭ്യാസം തൊഴിൽ കുടിവെള്ളം തുടങ്ങിയ പ്രാഥമിക അടിസ്ഥാന വികസന സൗകര്യങ്ങൾക്കും മറ്റു ക്ഷേമ വികസന പ്രവർത്തനങ്ങൾക്കും ഉപയോഗിക്കേണ്ട കോടി കണക്കിന് രൂപയാണ് കൊച്ചി കോർപറേഷൻ ഭരണ സമിതിയുടെ അനാസ്ഥ കൊണ്ട് ചിലവഴിക്കാതെ പോയത്. കൊച്ചി കോർപറേഷന്റെ ഭരണ സമിതിയുടെ വികസന പരാജയമാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്.പാവപ്പെട്ട പട്ടികജാതി ക്കാരോട് കടുത്ത വഞ്ചനയാണ് കാണിച്ചിട്ടുള്ളത്.പട്ടികജാതി ഫണ്ട്‌ ചിലവഴിക്കാതിരുന്നത് ഗുരുതമായ ചട്ട ലം ഘനമാണ്. കൊച്ചി കോർപറേഷനിൽ പട്ടികജാതി ഫണ്ട്‌ ചിലവഴിക്കാത്തതിനെ സംബന്ധിച്ച് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മീഷന് പരാതി നൽകയതായും അദ്ദേഹം അറിയിച്ചു.പട്ടികജാതി വികസന ഫണ്ട്‌ ചിലവഴിക്കാതെ നഷ്ടപ്പെടുത്തി പട്ടികജാതി ജനതയോട് വഞ്ചന കാണിച്ച. കൊച്ചി കോർപ്പറേഷൻ ഭരണ സമിതിക്കെതിരെ ബിജെപി പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ അതി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img