
പട്ടികജാതി വികസന ഫണ്ട് ലാപ്സാക്കിയതിനെതിരെ എസ്. സി. മോർച്ച സിറ്റി ജില്ലാ കമ്മിറ്റി കൊച്ചി കോർപ്പറേഷൻ ആഫീസിനു മുന്നിൽ നടത്തിയ ധർണ്ണ എസ്. സി മോർച്ച സംസ്ഥാന പ്രസിഡണ്ട് ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്യുന്നു.എസ്.സി. മോർച്ച ജില്ലാ പ്രസിഡണ്ട് എസ്.എ. ബാബു, ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു എന്നിവർ സമീപം.
കൊച്ചി - തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പട്ടികജാതി വികസന ഫണ്ട് ചിലവഴിക്കാതിരിക്കുകയും വക മാറ്റി ചിലവഴിക്കുന്നതും തടയാൻ നിയമ നിർമാണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമന്ന്ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു.21കോടിയുടെ പട്ടികജാതി ഫണ്ട് ചിലവഴിക്കാത്ത കൊച്ചി കോർപറേഷന്റെ നടപടിക്കെതിരെ ബിജെപി പട്ടികജാതി മോർച്ച എറണാകുളം സിറ്റി ജില്ലാ കമ്മിറ്റി കൊച്ചിൻ കോർപറേഷൻ ഓഫീസിനു . മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന്നു അദ്ദേഹം.
കൊച്ചി കോർപറേഷനിൽ 21കോടിയും തൃശൂർ കോർപറേഷനിൽ 28കോടിയും കോഴിക്കോട് കോർപറേഷനിൽ 15കോടിയുടെയും പട്ടികജാതി ഫണ്ട് ചിലവഴിച്ചില്ല.കേരളത്തിലെ കോർപറേഷനുകളിലും മുൻസിപ്പാലിറ്റികളും ബ്ലോക്ക് ജില്ലാ ഗ്രാമ പഞ്ചായത്തുകളും പട്ടികജാതി ഫണ്ട് കൊള്ളയടിക്കുകയാണ്. ഇതിന് സർക്കാർ തന്നെ കൂട്ട് നിൽക്കുകയാണ്.
കഴിഞ്ഞ പത്തു വർഷം കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അനുവദിക്കപ്പെട്ട ഫണ്ടിനെ കുറിച്ചും ചിലവഴിച്ച ഫണ്ടിനെ കുറിച്ചും അനുവദിച്ച പദ്ധതികളെ കുറിച്ചും നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും ഉന്നത തല ഏജൻസിയെ കൊണ്ട് അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പട്ടികജാതി ഫണ്ട് വിനിയോഗികുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച്ച വരുത്തി യിരിക്കുകയാണ്. പട്ടികജാതി ക്ഷേമ പദ്ധതികൾ കേരളത്തിൽ സ്തംഭനാവസ്ഥയിലാണ് പട്ടികജാതി വകുപ്പ് മന്ത്രി ദയനീയമായി പരാജയപ്പെട്ടു.
കേരളത്തിലെ പട്ടികജാതി എം ൽ എ മാർ നിയമസഭക്കു അകത്തും പുറത്തും പട്ടികജാതി സമൂഹത്തിനു വേണ്ടി ശബ്ദമുയർത്തുന്നില്ല പട്ടികജാതി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പട്ടികജാതി ഫണ്ട് കൊള്ളയടിക്കുന്നതു തടയാൻ പട്ടികജാതി വകുപ്പ് മന്ത്രിക്കു സാധിച്ചില്ലെങ്കിൽ കേരളത്തിലെ പട്ടികജാതിക്കാർ ക്ക്പട്ടികജാതി വകുപ്പ് മന്ത്രിയെ തെരുവിൽ തടയേണ്ടി വരുമെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് മുന്നറിയിപ്പ് നൽകി.
എസ്. സി മോർച്ച ജില്ല പ്രസിഡന്റ് പി.എ.ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ബിജെപി സിറ്റി ജില്ല പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു മുഖ്യ പ്രഭാഷണം നടത്തി.ജില്ല വൈ :പ്രസിഡന്റ് എൻ.എം. രവി, ജില്ല സെക്രട്ടറി ബിനു മോൻ, എസ്.സി. മോർച്ച സംസ്ഥാന ട്രഷർ സി.എൻ വിൽസൺ,ജില്ലാ ജന :സെക്രട്ടറിമാരായ ഇ.വി. മനോജ്, മുരളീധരൻ,എന്നിവർ എന്നിവർ പ്രസംഗിച്ചു.എസ്. സി മോർച്ച ജില്ലാ സെക്രട്ടറിമാരായ വേണുഗോപാൽ കെ.എ. ചന്ദ്രൻ കണ്ടനാട്, മണി കെ.ടി. അനിൽ കുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ വേണുഗോപാൽ,സുരേഷ് ബാബു, ശിവൻ,ട്രഷറർ ശേഖരൻ, മണ്ഡലം പ്രസിഡന്റുമാരായ ഉത്തമൻ കെ.കെ,. ഉഷ കുമാരി, സുബ്രഹ്മണ്യൻ പാമ്പാടി. എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.
Photo Courtesy - Google









