03:39am 30 April 2026
NEWS
സുപ്രീം കോടതി ജഡ്ജിമാർ തങ്ങളുടെ സ്വത്തുവകകൾ പരസ്യപ്പെടുത്തും
03/04/2025  04:32 PM IST
nila
 സുപ്രീം കോടതി ജഡ്ജിമാർ തങ്ങളുടെ സ്വത്തുവകകൾ പരസ്യപ്പെടുത്തും

സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരും തങ്ങളുടെ സ്വത്തുക്കൾ പരസ്യമാക്കും. ജഡ്ജിമാർ തങ്ങളുടെ ആസ്തികൾ സംബന്ധിച്ച് ചീഫ് ജസ്റ്റിസിന് സമർപ്പിക്കുന്ന സത്യവാങ്മൂലം സുപ്രീം കോടതി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യും. ഏപ്രിൽ  ഒന്നിന് നടന്ന ഫുൾ കോർട്ട് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോ​ഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ല. 

ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ വസതിയിൽ തീപിടുത്തമുണ്ടായപ്പോൾ കണക്കിൽ പെടാത്ത പണം കണ്ടെത്തിയതിനെത്തുടർന്നാണ് സുപ്രീംകോടതി ജഡ്ജിമാർ തങ്ങളുടെ ആസ്തി വെളിപ്പെടുത്താൻ തീരുമാനിച്ചത്. ജുഡീഷ്യറിയുടെ സത്യസന്ധത സംബന്ധിച്ച് സംശയങ്ങൾ ഉയരാൻ ഈ സംഭവം ഇടയാക്കിയിരുന്നു. നിലവിൽ ഈ വിഷയം ആഭ്യന്തര ജുഡീഷ്യൽ അന്വേഷണം നടത്തിവരികയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img