09:32am 06 August 2026
NEWS
എസ്ബിഐ നിക്ഷേപ പലിശ കുറച്ചത് ആരെയൊക്കെ ബാധിക്കും?
20/05/2025  08:01 PM IST
nila
എസ്ബിഐ നിക്ഷേപ പലിശ കുറച്ചത് ആരെയൊക്കെ ബാധിക്കും?

എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചതായി പ്രഖ്യാപിച്ചതോടെ പലരും ആശങ്കയിലാണ്. നിലവിൽ സ്ഥിരനിക്ഷേപമുള്ളവരുടെ പലിശ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമോ എന്നാണ് ആശങ്ക. മൂന്നു കോടി രൂപക്ക് താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക്  0.2 ശതമാനവും മൂന്നു കോടി രൂപക്ക് മുകളിലുല്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കിൽ  0.25 മുതൽ 0.5 ശതമാനം വരെയുമാണ് കുറച്ചത്. വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയുമായാണ് ഈ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതും. 

റിസർവ് ബാങ്ക് റിപ്പോ നിരക്ക് തുടർച്ചയായി രണ്ടു തവണ കുറച്ചതിനു പിന്നാലെയാണ് എസ്ബിഐ തങ്ങളുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശയും കുറയ്ക്കുന്നത്. ഏപ്രിൽ ആദ്യവാരം തിരഞ്ഞെടുക്കപ്പെട്ട കാലാവധികളിലെ പലിശനിരക്ക് എസ്ബിഐ കുറച്ചിരുന്നു. ജനറൽ നിരക്കിനു പുറമേ മുതിർന്ന പൗരന്മാരുടെ നിരക്കും കുറച്ചിട്ടുണ്ട്.

പുതിയ നിക്ഷേപങ്ങൾക്കോ നിലവിലുള്ളതിന്റെ കാലാവധി തീരുമ്പോൾ പുതുക്കുകയോ ചെയ്യുമ്പോഴാണ് പുതിയ പലിശനിരക്ക് ബാധകമാകുന്നത്. അതിനാൽ തന്നെ നിലവിലെ ഫിക്സഡ് ഡിപ്പോസിറ്റുകളിലെ പലിശനിരക്ക് മാറില്ല എന്നാണ് സാമ്പത്തിക വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img