
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിളിന്റെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ സി എസ് ആർ പദ്ധതികൾ നടപ്പാക്കുന്നതിൻ്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളജിന് പത്ത് വെൻ്റിലേറ്ററുകൾ വാങ്ങാനുള്ള ധനസഹായം എസ് ബി ഐ ചെയർമാൻ സി.എസ്. സെട്ടി കൈമാറുന്നു. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, എസ് ബി ഐ തിരുവനന്തപുരം സർക്കിൾ സിജിഎം കെ വി ബംഗാർരാജു, ഡോ. ചിത്ര ജെയിംസ് എന്നിവർ സമീപം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിളിന്റെ രജത ജൂബിലി ആഘോഷങ്ങൾക്ക് എറണാകുളത്ത് നടന്ന ചടങ്ങിൽ എസ്ബിഐ ചെയർമാൻ ശ്രീ സി.എസ്. സെട്ടി തിരിതെളിച്ചു.
കേരളത്തിന്റെ വികസനത്തിൽ എസ്ബിഐ വഹിച്ച പങ്ക് നിസ്തുലമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇടപാടുകാർക്ക് മുൻഗണന നൽകുന്ന സമീപനത്തിലൂന്നിയുള്ള പ്രവർത്തനങ്ങളാകും ബാങ്ക് വരുംകാലങ്ങളിലും കാഴ്ചവെക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ സി.എസ്.ആർ (CSR) പദ്ധതികൾക്കും ചെയർമാൻ തുടക്കം കുറിച്ചു.ബാങ്കിന്റെ CSR പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജ്, തിരഞ്ഞെടുത്തപ്രൈമറി സ്‌കൂളുകൾ, അംഗനവാടികൾ, അനാഥാലയങ്ങൾ, വനിതാ ഷെൽട്ടർ ഹോമുകൾ, ബേഠി ബചാവോ പദ്ധതിക്ക് കീഴിൽ പെൺകുട്ടികൾക്കായുള്ള
പ്രത്യേക സാമ്പത്തിക സഹായ പദ്ധതികൾ എന്നിവ പ്രഖ്യാപിച്ചു.
വിശ്വശാന്തി ഡെവലപ്‌മെന്റ് ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് ആലപ്പുഴ കുട്ടനാട്ടിലെ മൂന്ന് വാർഡുകളിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിക്കും എസ്ബിഐ സഹായം നൽകി. എസ് ബി ഐ നടതതിരുവനന്തപുരം സർക്കിൾ സിജിഎം ശ്രീ കെ വി ബംഗാർരാജു, ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥർ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Photo Courtesy - Google








