
ന്യൂഡൽഹി: സ്ഥിരനിക്ഷേപത്തിൻ്റെ (എഫ്‌ഡി) പിൻബലത്തോടെ ലഭിക്കുന്ന അഡ്വാൻറ്റേജ് എസ്ബിഐ കാർഡ് എസ്ബിഐ യോനോ പ്ലാറ്റ്‌ഫോമിലൂടെ ഡിജിറ്റലായി ലഭ്യമാക്കുന്ന സേവനം എസ്ബിഐ കാർഡ് അവതരിപ്പിച്ചു. പൂർണമായും പേപ്പർലെസ് സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് ഏകദേശം 10 മിനിറ്റിനുള്ളിൽ കാർഡിന് അപേക്ഷിക്കാം. എസ്ബിഐയിൽ സ്ഥിരനിക്ഷേപമുള്ളവർക്ക് യോനോ വഴി ഈ സെക്യൂർഡ് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം.
എസ്ബിഐ കാർഡ് എലൈറ്റ്, എസ്ബിഐ കാർഡ് പ്രൈം, സിംപ്ലിക്ലിക്ക് എസ്ബിഐ കാർഡ്, സിംപ്ലിസേവ് എസ്ബിഐ കാർഡ് എന്നീ നാല് കാർഡുകളാണ് യോനോ വഴി ലഭ്യമാക്കുന്നത്. സ്ഥിരനിക്ഷേപത്തിൻ്റെ സുരക്ഷയും ക്രെഡിറ്റ് കാർഡിൻ്റെ സൗകര്യങ്ങളും സംയോജിപ്പിക്കുന്ന സംവിധാനമാണിതെന്ന് കമ്പനി അറിയിച്ചു. ക്രെഡിറ്റ് ചരിത്രം ആരംഭിക്കാനോ മെച്ചപ്പെടുത്താനോ ആഗ്രഹിക്കുന്നവർക്ക് ഔപചാരിക ക്രെഡിറ്റ് സംവിധാനത്തിലേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Photo Courtesy - Google










