08:37pm 24 September 2026
NEWS
നാദാപുരം ഷിബിൻ കൊലക്കസ് പ്രതികളെ ജയിലിൽ സന്ദർശിച്ച് മുഈനലി ഷിഹാബ് തങ്ങൾ

17/01/2025  01:41 PM IST
nila
നാദാപുരം ഷിബിൻ കൊലക്കസ് പ്രതികളെ ജയിലിൽ സന്ദർശിച്ച് മുഈനലി ഷിഹാബ് തങ്ങൾ

നാദാപുരം ഷിബിൻ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതികളെ യൂത്ത് ലീ​ഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ഷിഹാബ് തങ്ങൾ ജയിലിലെത്തി സന്ദർശിച്ചു.  തെയ്യമ്പാടി ഇസ്മായിൽ, മുനീർ, കുനിയിൽ സി​ദ്ദിഖ്, മണിയന്റവിട മുഹമ്മദ് അനീസ്, കുനി ശുഹൈബ്, ജാസിം, സമദ് എന്നിവരാണ് തവനൂർ ജയിലിൽ കഴിയുന്നത്. പ്രതികളെല്ലാം യൂത്ത് ലീ​ഗ് പ്രവർത്തകരാണ്. യൂത്ത് ലീ​ഗ് നാ​ദാപുരം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഇ. ഹാരിസിനൊപ്പമാണ് മുഈനലി തങ്ങൾ ജയിലിൽ എത്തിയത്.

പ്രതികളുടെ നിരപരാധിത്വം തെളിയിക്കാൻ മുസ്ലീം ലീ​ഗ് രാജ്യസഭാം​ഗം അഡ്വ ഹാരിസ് ബീരാന്റെ നേതൃത്വത്തിൽ സുപ്രീം കോടതിയിൽ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മുഈനലി ഷിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു. ജയിലിന് മുമ്പിലുള്ള ഫോട്ടോയും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. 

2015 ജനുവരി 22-നാണ് കോഴിക്കോട് തൂണേരി സ്വദേശിയും ഡിവൈഎഫ്ഐ പ്രവർത്തനുമായിരുന്ന ഷിബിൻ കൊല്ലപ്പെട്ടത്. കേസിലെ മുഴുവൻ പ്രതികളേയും വിചാരണ കോടതി വെറുതെ വിട്ടിരുന്നെങ്കിലും 2024 ഒക്ടോബർ 15-ന് ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img