NEWS
സെ നോ ടു ഡ്രഗ്സ് ക്യാമ്പയിൻ
10/03/2025 10:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി മറൈൻ ഡ്രൈവിൽ ജെസിഐ ഇടപ്പള്ളി വനിതാ വിഭാഗവും സൊസൈറ്റി ഓഫ് ഫിസിഷ്യൻ അസോസിയേറ്റ്സ് സംഘടിപ്പിച്ച " സെ നോ ടു ഡ്രഗ്സ്" ക്യാമ്പയിൻ പൊതുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി. മയക്കുമരുന്നിന്റെ ദോഷങ്ങളെക്കുറിച്ച് ബോധവത്ക്കരിക്കാൻ പ്രതീകാത്മകമായി മെഴുകുതിരികൾ തെളിയിച്ചു. എറണാകുളം സെൻട്രൽ എസിപി ജയകുമാർ സി ലഹരി വിരുദ്ധ പ്രതിജ്ഞാ ചൊല്ലിക്കൊടുത്തു. ജെസിഐ ഇടപ്പള്ളി പ്രസിഡന്റ് ജോൺ പോൾ, ജെസിഐ ഇടപ്പള്ളി വനിതാ വിഭാഗം ചെയർപേഴ്സൺ ആശ ജിൻസ്, society of Physician Associates സെക്രട്ടറി ശ്രീമതി ശ്രീകല എന്നിവർ സംസാരിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











