02:04pm 13 November 2026
NEWS
2034 ലോകകപ്പിൽ 64 ടീമുകൾക്ക്ആതിഥേയത്വം വഹിക്കാൻസന്നദ്ധമെന്ന് സൗദികായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ.
21/04/2025  03:28 PM IST
nila
2034 ലോകകപ്പിൽ 64 ടീമുകൾക്ക്ആതിഥേയത്വം വഹിക്കാൻസന്നദ്ധമെന്ന് സൗദികായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ.

ദോഹ: 48 ടീമുകൾക്ക് പകരം 64 ടീമുകളെ ഉൾപ്പെടുത്തി 2034-ൽ വിപുലീകരിച്ച ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധ മാണെന്ന്സൗദി കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ-ഫൈസൽ.
ജിദ്ദയിൽ ഫോർമുല 1 റേസിനിടെ പ്രിൻസ് അബ്ദുൽ അസീസ് അൽ-ഫൈസൽ മാധ്യമപ്രവർത്തകരോട് ഇക്കാര്യം വ്യക്തമാക്കിയതായി ദി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്തു.
1998 മുതൽ 2022 വരെ 32 ടീമുകളായിപരിമിതപ്പെടുത്തിയിരുന്ന ടൂർണമെന്റിന് ശേഷം, അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന 2026 ലോകകപ്പ്, 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ആദ്യ പതിപ്പായിരിക്കും. മത്സരങ്ങളുടെ എണ്ണം 64 ൽ നിന്ന് 104 മത്സരങ്ങളായി ഉയർത്തി.
2034 പതിപ്പിലെ ടീമുകളുടെ എണ്ണം 64 ആയി ഉയർത്താൻ ഇതുവരെ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെങ്കിലും, പുതിയൊരു വിപുലീകരണ ആശയത്തിന് CONMEBOL-ൽ കൂടുതൽ പിന്തുണ ലഭിക്കുന്നപ്രതീക്ഷയിലാണ് സൗദി അറേബ്യ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img