08:36am 13 November 2026
NEWS
അറിവിൻറെ മഹത്വം വിളിച്ചോതി സൗദി കെഎംസിസി റിയാദ് എറണാകുളം ജില്ലാ കമ്മിറ്റി- തണൽപരിവാർ വിദ്യാഭ്യാസ മാനവികത സൗഹൃദ സംഗമം ശ്രദ്ധേയമായി
01/06/2026  12:29 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അറിവിൻറെ മഹത്വം വിളിച്ചോതി സൗദി കെഎംസിസി റിയാദ് എറണാകുളം ജില്ലാ കമ്മിറ്റി- തണൽപരിവാർ വിദ്യാഭ്യാസ മാനവികത സൗഹൃദ സംഗമം ശ്രദ്ധേയമായി
HIGHLIGHTS

സൗദി കെഎംസിസി റിയാദ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ തണൽ പരിവാർ സംഘടിപ്പിച്ച വിദ്യാഭ്യാസ മാനവികത സൗഹൃദ സംഗമത്തിൽ സൗദി റിയാദ് കെഎംസിസി എറണാകുളം ജില്ലാ ട്രഷറർ കരീം കാനാമ്പുറം മുഖ്യപ്രഭാഷണം നിർവഹിക്കുന്നു. അലി ബ്രാൻ വയനാട് ,മാധ്യമപ്രവർത്തക നിഷാ രജീഷ്, സിനി ആർട്ടിസ്റ്റ് റഫീഖ് ചൊക്ലി ,കെ എം നാസർ അയിരൂർപാടം, ഡോക്ടർ കെ എൻ ഉണ്ണികൃഷ്ണൻ ,എച്ച് പത്മനാഭൻ, ശശികല ശിവാനന്ദൻ സമീപം.

 


സവിശേഷ കഴിവുകളുള്ള കുഞ്ഞുങ്ങളുടെ കുടുംബങ്ങളിൽ പൊതുവിദ്യാലയങ്ങളിലും വിവിധ സർവകലാശാലകളിലും പഠനത്തിന് കരുതലൊരുക്കി സൗദി കെഎംസിസി റിയാദ് ജില്ലാ കമ്മിറ്റി മാതൃകയായി

പെരുമ്പാവൂർ: വ്യത്യസ്തങ്ങളായ സവിശേഷ കഴിവുകളുള്ള കുടുംബങ്ങളിലെ കുട്ടികൾക്കും സഹോദരങ്ങൾക്കും പുതിയൊരു അധ്യായന വർഷം തുടങ്ങുമ്പോൾ പഠനോപകരണങ്ങൾ സമ്മാനിച്ചും വിദ്യാഭ്യാസത്തിൻറെ മഹത്വം വിളംബരം ചെയ്തുകൊണ്ട് സ്നേഹത്തിൻറെ കരുതൽ ഒരുക്കി മാതൃകയായി തണൽപരിവാർ.

പൊതു വിദ്യാലയങ്ങളിലും വിവിധ സർവകലാശാലകളിലും തണൽ പരിവാർ ഇൻക്ലൂസീവ് ട്രെയിനിങ് സെൻററുകളിലും പഠനം നടത്തുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കാണ് തണൽ പരിവാർ സൗദി കെഎംസിസി റിയാദ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ വിദ്യാഭ്യാസ സ്നേഹ കിറ്റുകൾ വിതരണം ചെയ്ത് വേറിട്ട മാതൃക സൃഷ്ടിച്ചത്.
സവിശേഷ കഴിവുകൾ ഉള്ള കുട്ടികളെയും സഹോദരങ്ങളെയും അവരുടെ കുടുംബങ്ങളെയും വിദ്യാഭ്യാസ മേഖലയിൽ ഉയർത്തിക്കൊണ്ടു വരുവാൻ ചേർത്തുപിടിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് കണ്ട് തണൽപരിവാർ സമൂഹത്തിൽ നടത്തിവരുന്ന ഒട്ടനവധി പ്രചോദിതമായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ അധ്യായന വർഷം തുടങ്ങുന്ന അവസരത്തിൽ പഠനത്തിനാവശ്യമായ സാമഗ്രികൾ ഉൾക്കൊള്ളുന്ന പഠനോപകരണ കിറ്റുകൾ സൗദി കെഎംസിസി റിയാദ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ കരുതലിൽ വിതരണം ചെയ്തത്.
പഠിക്കുക വീണ്ടും പഠിക്കുക പഠിച്ചു പഠിച്ചു മുന്നേറുക എന്ന സന്ദേശമുയർത്തിയാണ് കേരളത്തിലെ അംഗപരിമിതരുടെയും സവിശേഷ കഴിവുകൾ ഉള്ള കുട്ടികളുടെയും വ്യക്തികളുടെയും രക്ഷാകർതൃ സംഘടന തണൽപരിവാർ സൊസൈറ്റിയുടെ കീഴിൽ സ്നേഹത്തിന്റെയും മാനവികതയുടെയും കരുതലിന്റെയും സന്ദേശം ഉയർത്തി പുതു അധ്യായന വർഷത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

തണൽ പരിവാർ അംഗത്വമുള്ളവരുടെ കുടുംബങ്ങളിൽ പൊതു വിദ്യാലയങ്ങളിലും കോളേജ് തലങ്ങളിലും ഉന്നത ഗവേഷണ തലങ്ങളിലും  പഠിക്കുന്നവർക്ക് ആവുംവിധം വിദ്യാഭ്യാസ മുന്നേറ്റത്തിന് തുണയാവുക  എന്നതാണ് തണൽപരിവാർ വിദ്യാഭ്യാസ സൗഹൃദ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇതോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ മാനവികത സൗഹൃദ സംഗമം ഡോക്ടർ കെ എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
തണൽ പരിവാർ സംസ്ഥാന ജനറൽ സെക്രട്ടറിയും കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ കേരള ഹിന്ദി പ്രചാര സഭയുടെ സിൻഡിക്കേറ്റ് അംഗവും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെഎം നാസർ പദ്ധതി വിശദീകരണം നടത്തി . 
എച്ച് പത്മനാഭൻ അധ്യക്ഷത വഹിച്ചു. അകാലത്തിൽ വിടപറഞ്ഞ തണൽ പരിവാർ കുടുംബാംഗം ശ്രീലക്ഷ്മിയുടെ മകൾ ദക്ഷ മോൾക്ക് വേണ്ടിയുള്ള സർവ്വമത പ്രാർത്ഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്. തണൽ പരിവാർ രക്ഷാധികാരി സിനി ആർട്ടിസ്റ്റ് ടി സി റഫീഖ് ചൊക്ലി, സൗദി കെഎംസിസി റിയാദ് കമ്മിറ്റി എറണാകുളം ജില്ലാ ട്രഷറർ കരീം കാനാം പുറം കേരള ടൂറിസം അസോസിയേഷൻ ജനറൽ സെക്രട്ടറി അലി ബ്രാൻവയനാട് ന്നിവർ മുഖ്യപ്രഭാഷണം നടത്തി. പെരുമ്പാവൂർ മുനിസിപ്പൽ കൗൺസിലർ പി എസ് ബുഷറ ,മാധ്യമ പ്രവർത്തക നിഷ രജീഷ്, ഉന്നത വിദ്യാഭ്യാസ മേഖലയിലെ സവിശേഷ കഴിവുകൾ ഉള്ള പ്രതിഭ കാലടി സംസ്കൃത സർവകലാശാല മുഖ്യ കേന്ദ്രത്തിലെ സംഗീത വിഭാഗം വിദ്യാർത്ഥിനി കെ എൻ റിദമോൾ,  തണൽ പരിവാർ സംസ്ഥാന ഭാരവാഹികളായ രജനീ രാജേഷ് ,പി സുമാദേവി, കെ കെ വർഗീസ്, ലിമി മാത്യു, ശശികല ശിവാനന്ദൻ , എം കെ നിഷ, എം യു സീനത്ത് എന്നിവർ  പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img