11:14am 26 September 2026
NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈൽ–ഡ്രോൺ ആക്രമണം
26/09/2026  09:56 AM IST
nila
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈൽ–ഡ്രോൺ ആക്രമണം

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ–ഡ്രോൺ ആക്രമണശ്രമം തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണശ്രമം. ഖമീസ് മുഷൈത് ലക്ഷ്യമാക്കി എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളും റിയാദിന് നേരെ അയച്ച രണ്ട് ഡ്രോണുകളുമാണ് ആകാശത്തുവച്ച് സഖ്യസേന തകർത്തത്.

സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. ആക്രമണത്തിൽ ലക്ഷ്യമിട്ട പ്രദേശങ്ങളിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

ഹൂതി ആക്രമണസാധ്യത കണക്കിലെടുത്ത് ഖമീസ് മുഷൈത്, അബഹ മേഖലകളിൽ സൗദി സിവിൽ ഡിഫൻസ് രാത്രി തന്നെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. എന്നാൽ റിയാദ് നഗരത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നില്ല.

ഹൂതികളുടെ പുതിയ ആക്രമണശ്രമത്തിന് പിന്നാലെ സൗദിയിലെ വിവിധ മേഖലകളിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. മേഖലയിൽ സംഘർഷസാധ്യത തുടരുന്നതിനിടെ സുരക്ഷാ ഏജൻസികൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img