07:06pm 09 November 2026
NEWS
2025ലെ സത്യജിത് റേ അവാർഡ് നാളെ തിരുവനന്തപുരത്ത്.
31/05/2025  11:23 AM IST
ജി.കൃഷ്ണന്‍
2025ലെ സത്യജിത് റേ അവാർഡ് നാളെ തിരുവനന്തപുരത്ത്

2025ലെ സത്യജിത് റേ അവാർഡ് നാളെ തിരുവനന്തപുരത്ത് നടക്കും.

 സത്യജിത് ഫിലിം സൊസൈറ്റിയുടെ പരമോന്നത ബഹുമതിയായ സത്യജിത് റേ പുരസ്കാര  സമർപ്പണവും സത്യജിത് റേ സാഹിത്യ പുരസ്കാര സമർപ്പണവും നാളെ ജൂൺ 1ന് വൈകിട്ട് അഞ്ചുമണിക്ക് തിരുവനന്തപുരത്ത് തൈക്കാട് ഗണേശം ഹാളിൽ നടക്കും.

 പ്രശസ്ത സംവിധായകൻ പത്മവിഭൂഷൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ ജി ആർ അനിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

സൊസൈറ്റി ചെയര്‍മാനും സംവിധായകനുമായ ശ്രീ. സജിൻ ലാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംവിധായകരായ ബാലു കിരിയത്ത്, ജി. എസ്. വിജയൻ, ഡോ. ജോർജ് ഓണക്കൂർ, കവി പ്രഭാവർമ്മ, സംഗീത സംവിധായകൻ പണ്ധിറ്റ് രമേശ് നാരായണൻ തുടങ്ങിയവർ പങ്കെടുക്കും.

 2025 -ലെ സത്യജിത് റേ പുരസ്കാരം പ്രശസ്ത ക്യാമറാമാൻ ശ്രീ. എസ്. കുമാറിനും സത്യജിത് റേ സാഹിത്യ പുരസ്കാരം പ്രശസ്ത എഴുത്തുകാരി ശ്രീമതി. കെ. പി. സുധീരയ്ക്കും സമർപ്പിക്കും.

ഇതേ വേദിയില്‍ വച്ച് സത്യജിത് റേ ഹാമർ ഫിലിം അവാർഡ്,  മിനിസ്ക്രീന്‍ അവാർഡ്, ബുക്സ് അവാർഡ്, ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം അവാർഡ് എന്നിവ ജേതാക്കൾക്ക് നൽകും. ഉച്ചയ്ക്ക് 3:00 മണിയോടെ പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഓൾഡ് ഈസ് ഗോൾഡ് സംഗീത പരിപാടിയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img