09:39pm 09 November 2026
NEWS
ശനി ഇന്നു മുതൽ വക്ര​ഗതിയിൽ; ഈ നക്ഷത്രജാതരുടെ കഷ്ടകാലം കഴിഞ്ഞു
27/07/2026  09:17 PM IST
nila
ശനി ഇന്നു മുതൽ വക്ര​ഗതിയിൽ; ഈ നക്ഷത്രജാതരുടെ കഷ്ടകാലം കഴിഞ്ഞു

മീനം രാശിയിലെ രേവതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിൽ സഞ്ചരിക്കുന്ന ശനി 2026 ജൂലൈ 27-ന് രാത്രി 12.59 മുതൽ 137 ദിവസത്തേക്ക് വക്രഗതിയിലാകും സഞ്ചാരം. ഡിസംബർ 11-ന് പുലർച്ചെ വരെ നീളുന്ന ഈ വക്രഗതി ജ്യോതിഷപരമായി നിരവധി നക്ഷത്രക്കാരുടെ ജീവിതത്തിൽ അനുകൂലവും പ്രതികൂലവുമായി സ്വാധീനം ചെലുത്തുമെന്നാണ് വിശ്വാസം.

ജ്യോതിഷ പ്രവചനപ്രകാരം, രേവതി, ഉത്തൃട്ടാതി നക്ഷത്രക്കാർക്കാണ് ഈ കാലയളവിൽ കൂടുതൽ ദോഷഫലങ്ങൾ അനുഭവപ്പെടാൻ സാധ്യത. അനിഴം, തൃക്കേട്ട, മൂലം, രോഹിണി, മകയിരം, ഉത്രം, അത്തം, അശ്വതി, ചതയം എന്നീ നക്ഷത്രക്കാരും പ്രത്യേകം ജാഗ്രത പാലിക്കേണ്ടവരായി കണക്കാക്കപ്പെടുന്നു. ശനി ദശാകാലം പ്രതികൂലമായി അനുഭവിക്കുന്നവരും ജാതകത്തിൽ ശനി മേടം, കർക്കടകം, ചിങ്ങം, വൃശ്ചികം, ധനു രാശികളിലുള്ളവരും ഈ കാലത്ത് കൂടുതൽ ശ്രദ്ധിക്കണമെന്നാണ് ജ്യോതിഷ നിർദേശം. അതേസമയം, ചില നക്ഷത്രക്കാർക്ക് ഈ വക്രഗതി ആശ്വാസവും നേട്ടങ്ങളും സമ്മാനിക്കുമെന്നും പ്രവചിക്കുന്നു.

ജ്യോതിഷപ്രകാരം, ഈ വക്രഗതിക്കാലത്ത് നവംബർ 13 മുതൽ ചൊവ്വയുടെ പ്രത്യേക ദൃഷ്ടിയും ശനിയിലുണ്ടാകും. അതിനാൽ വ്യക്തികളുടെ ജീവിതത്തെ മാത്രമല്ല, ആഗോളതലത്തിലും ചില പ്രതികൂല സംഭവവികാസങ്ങൾ ഉണ്ടാകാമെന്നാണ് വിശ്വാസം. വിവിധ രാജ്യങ്ങളിൽ ഭരണമാറ്റങ്ങൾ, പ്രകൃതിദുരന്തങ്ങൾ, അതിവൃഷ്ടി, വാഹനാപകടങ്ങൾ തുടങ്ങിയവ വർധിക്കാമെന്നും ജ്യോതിഷ പ്രവചനത്തിൽ പറയുന്നു.

നക്ഷത്രഫലങ്ങൾ

അശ്വതി: സാമ്പത്തിക നഷ്ടം, ആരോഗ്യപ്രശ്നങ്ങൾ, ദാമ്പത്യത്തിലെ ബുദ്ധിമുട്ടുകൾ, നിയമപരമായ തിരിച്ചടികൾ എന്നിവയ്ക്ക് സാധ്യത.

ഭരണി: ദോഷഫലങ്ങൾക്ക് ശമനം. സാമ്പത്തിക നേട്ടം, മത്സരപ്പരീക്ഷകളിലും വിദേശയാത്രാ ശ്രമങ്ങളിലും വിജയം.

കാർത്തിക: തൊഴിൽരംഗത്ത് പുരോഗതി, ബിസിനസിൽ നേട്ടം, സാമ്പത്തിക ഉയർച്ച.

രോഹിണി: ധനനഷ്ടം, കുടുംബാംഗങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ, പഠനത്തിലും വ്യാപാരത്തിലും തടസ്സങ്ങൾ.

മകയിരം: മേലധികാരികളുടെ പിന്തുണ, യാത്രകൾ, ഭൂമി ഇടപാടുകളിൽ അനുകൂല സാഹചര്യം.

തിരുവാതിര: കുടുംബസൗഖ്യം, വാഹനലാഭം, പൈതൃകസ്വത്തിൽ നേട്ടം.

പുണർതം: വിദ്യാഭ്യാസം, തൊഴിൽ, പൊതുപ്രവർത്തനം എന്നിവയിൽ വിജയം.

പൂയം: സാമ്പത്തിക പുരോഗതി, കടം തിരികെ ലഭിക്കൽ, വാഹനയോഗം.

ആയില്യം: ഗൃഹനിർമാണ പുരോഗതി, സാമ്പത്തിക സ്ഥിരത, കലാരംഗത്ത് അംഗീകാരം.

മകം: വിദ്യാഭ്യാസ നേട്ടം, ഗൃഹനിർമാണ പുരോഗതി, മത്സരവിജയം.

പൂരം: ദുരിതങ്ങൾക്ക് ശമനം, അധിക വരുമാനം, ജോലിയിലേക്ക് മടങ്ങാനുള്ള അവസരം.

ഉത്രം: ബന്ധുതർക്കം, സാമ്പത്തിക പ്രതിസന്ധി, സഹപ്രവർത്തകരുടെ എതിർപ്പ്.

അത്തം: തൊഴിൽനഷ്ടം, സാമ്പത്തിക ബുദ്ധിമുട്ട്, ഉദ്യോഗാർഥികൾക്ക് പ്രതികൂല സാഹചര്യം.

ചിത്തിര: ദീർഘകാല പ്രശ്നങ്ങൾക്ക് ആശ്വാസം, തൊഴിൽവിജയം.

ചോതി: ആഗ്രഹങ്ങൾ സഫലമാകുക, കടം നൽകിയ പണം തിരികെ ലഭിക്കുക.

വിശാഖം: മാനസിക സമ്മർദം കുറയുക, വിവാഹകാര്യങ്ങളിൽ അനുകൂലത, ആരോഗ്യത്തിൽ പുരോഗതി.

അനിഴം, തൃക്കേട്ട: തൊഴിൽ തിരിച്ചടി, ജോലി നഷ്ടപ്പെടാനുള്ള സാധ്യത, സാമ്പത്തിക പ്രതിസന്ധി.

മൂലം: ആരോഗ്യപ്രശ്നങ്ങൾ, ആശുപത്രിവാസം, കുടുംബത്തിലും സുഹൃത്തുക്കളുമായും അഭിപ്രായഭിന്നത.

പൂരാടം: ഒറ്റപ്പെടൽ, തൊഴിൽമാറ്റം, മാനസിക വിഷമം.

ഉത്രാടം: വിദ്യാഭ്യാസം, കലാരംഗം, മത്സരപ്പരീക്ഷകൾ എന്നിവയിൽ നേട്ടം.

തിരുവോണം: അധിക വരുമാനം, വാഹനയോഗം, ജോലിയിലേക്ക് തിരിച്ചുവരവ്.

അവിട്ടം: വിദേശയാത്രാ ശ്രമങ്ങൾ വിജയിക്കുക, കലാരംഗത്ത് അംഗീകാരം.

ചതയം: ബന്ധുക്കളുടെ ആരോഗ്യപ്രശ്നങ്ങൾ, ചെലവ് വർധിക്കൽ, ചെറിയ അപകടസാധ്യത; ഗൃഹനിർമാണത്തിൽ പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകാം.

പൂരുരുട്ടാതി: ധനലാഭം, തൊഴിൽ പുരോഗതി, ആഗ്രഹസാഫല്യം.

ഉത്തൃട്ടാതി: ആരോഗ്യപ്രശ്നങ്ങൾ, സാമ്പത്തിക തടസ്സങ്ങൾ, തൊഴിൽ കാലതാമസം, ദാമ്പത്യ അസംതൃപ്തി.

രേവതി: മാനസിക സംഘർഷം, സാമ്പത്തിക ബുദ്ധിമുട്ട്, എല്ല്-പല്ല് സംബന്ധമായ അസ്വസ്ഥതകൾ, വാതരോഗങ്ങൾക്ക് സാധ്യത.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.