07:19pm 17 September 2026
NEWS
ശനി രേവതി നക്ഷത്രത്തിൽ; ഈ 4 രാശിജാതർക്ക് നേട്ടകാലം
16/09/2026  03:22 PM IST
nila
ശനി രേവതി നക്ഷത്രത്തിൽ; ഈ 4 രാശിജാതർക്ക് നേട്ടകാലം

ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാശി മാറ്റവും നക്ഷത്ര മാറ്റവും വ്യക്തികളുടെ ജീവിതത്തിൽ പലവിധത്തിലുള്ള സ്വാധീനങ്ങൾ ഉണ്ടാക്കുമെന്നാണ് വിശ്വാസം. ഇതിൽ ശനിയുടെ സഞ്ചാരത്തിന് പ്രത്യേക പ്രാധാന്യമാണ് ജ്യോതിഷത്തിൽ നൽകുന്നത്. കർമ്മം, നീതി, അച്ചടക്കം എന്നിവയുടെ പ്രതീകമായി കണക്കാക്കുന്ന ശനി മന്ദഗതിയിലാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ ശനിയുടെ രാശി-നക്ഷത്ര മാറ്റങ്ങളുടെ ഫലങ്ങൾ ദീർഘകാലം നീണ്ടുനിൽക്കുമെന്നും ജ്യോതിഷത്തിൽ പറയുന്നു.

നിലവിൽ ശനി മീനം രാശിയിലാണ്. ഇതിനിടെ ഓഗസ്റ്റ് 20ന് ശനി രേവതി നക്ഷത്രത്തിൽ പ്രവേശിച്ചു. ഒക്ടോബർ 9 വരെ ശനി രേവതി നക്ഷത്രത്തിൽ തുടരും. ഏകദേശം 40 ദിവസം നീളുന്ന ഈ കാലയളവിൽ ചില രാശിക്കാർക്ക് സാമ്പത്തികമായും തൊഴിൽപരമായും നേട്ടങ്ങൾ ഉണ്ടാകുമെന്നാണ് ജ്യോതിഷഫലം.

മേടം: രേവതി നക്ഷത്രത്തിലെ ശനിയുടെ സഞ്ചാരം മേടം രാശിക്കാർക്ക് അനുകൂലമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനും സാധ്യതയുണ്ട്. ഏറെ നാളായി കാത്തിരുന്ന സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കാനും സാധ്യത കാണുന്നു.

വിദേശത്ത് ജോലി തേടുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിച്ചേക്കാം. ആകർഷകമായ ശമ്പളത്തോടെയുള്ള ജോലി ലഭിക്കാനുള്ള സാധ്യതയും ജ്യോതിഷഫലത്തിൽ ചൂണ്ടിക്കാണിക്കുന്നു. സർക്കാർ ജോലി ലക്ഷ്യമിട്ട് പരിശ്രമിക്കുന്നവർക്ക് അനുകൂല വാർത്തകൾ ലഭിക്കുമെന്നും നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകുമെന്നും പറയുന്നു.

മീനം: ശനി സ്വന്തം രാശിയിലൂടെ സഞ്ചരിക്കുന്ന സാഹചര്യത്തിൽ രേവതി നക്ഷത്രത്തിലെ ഈ മാറ്റം മീനം രാശിക്കാർക്ക് നേട്ടങ്ങൾ സമ്മാനിക്കുമെന്നാണ് ജ്യോതിഷവിശ്വാസം. സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയുണ്ടാകാനും സ്വത്ത് സംബന്ധമായ നേട്ടങ്ങൾ കൈവരിക്കാനും സാധ്യതയുണ്ട്.

അപ്രതീക്ഷിതമായി വിലപിടിപ്പുള്ള സമ്മാനങ്ങൾ ലഭിക്കാനുള്ള സാധ്യതയും ജ്യോതിഷഫലത്തിൽ പറയുന്നു. ബിസിനസ് രംഗത്തുള്ളവർക്ക് പുതിയ അവസരങ്ങൾ ലഭിക്കുകയും വരുമാനം ഉയരുകയും ചെയ്യാം. കഠിനാധ്വാനത്തിനുള്ള അംഗീകാരം ലഭിക്കുന്ന സമയമായും ഈ കാലയളവിനെ കണക്കാക്കുന്നു.

കുംഭം: കുംഭം രാശിക്കാർക്കും രേവതി നക്ഷത്രത്തിലെ ശനിയുടെ സഞ്ചാരം അനുകൂലമായിരിക്കുമെന്നാണ് ജ്യോതിഷഫലം. പുതിയ കാര്യങ്ങൾ ആരംഭിക്കുമ്പോൾ അനുകൂല സാഹചര്യങ്ങൾ ഒപ്പമുണ്ടാകുമെന്നാണ് വിശ്വാസം.

വസ്തു സംബന്ധമായ ഇടപാടുകളിൽ നിന്ന് സാമ്പത്തിക നേട്ടം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഭാഗ്യപരീക്ഷണങ്ങളിൽ ഏർപ്പെടുന്നവർക്ക് അനുകൂല സമയമാണെന്നും ജ്യോതിഷത്തിൽ പറയുന്നു. അതേസമയം സാമ്പത്തിക തീരുമാനങ്ങളിൽ കൃത്യമായ ആലോചന ആവശ്യമാണ്.

മിഥുനം: രേവതി നക്ഷത്രത്തിലെ ശനിയുടെ സഞ്ചാരം മിഥുനം രാശിക്കാർക്ക് പല മേഖലകളിലും മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ജ്യോതിഷഫലം. ഏറെ നാളായി തുടരുന്ന പ്രണയബന്ധം വിവാഹത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്.

സാമ്പത്തിക സ്ഥിതിയിലും ക്രമേണ പുരോഗതിയുണ്ടാകാം. പങ്കാളിത്തത്തോടെ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കുമെന്നും പറയുന്നു. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് വരുമാനം ലഭിക്കാനും വലിയൊരു തുക കൈയിലെത്താനും സാധ്യതയുണ്ടെന്നാണ് ജ്യോതിഷപ്രവചനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img