NEWS
സച്ചു കുന്നത്തിലിന്‍റെ "ദ ലൈറ്റ്'
കാന്‍സ് 2026 എ.ഐ.ഫിലിം മേളയിലേക്ക്
കാന്‍സ് 2026 എ.ഐ.ഫിലിം മേളയിലേക്ക്
30/04/2026 04:11 PM IST
Cinema desk

ഫ്രാന്‍സില്‍ നടക്കുന്ന എ.ഐ. ഫിലിം അവാർഡ് കാൻസ് 2026 ല്‍ മത്സരിക്കാൻ കോട്ടയം ചെങ്ങളം സ്വദേശിയായ സച്ചു കുന്നത്തിലിന്‍റെ എ.ഐ ആനിമേഷൻ ഷോര്‍ട്ട് ഫിലിമായ ദ ലൈറ്റ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സച്ചു തന്നെയാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.
മനോജ് മഹാദേവനാണ് ആനിമേഷനും എഡിറ്റിംങ്ങും.
ഇറ്റലിയില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലിലും ഡൽഹിയില്‍ നടക്കുന്ന ദാദാ സാഹെബ് ഫാൽക്കെ ഫിലിം മേളയിലും ദ ലൈറ്റ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കോട്ടയം രാജ്യാന്തരമേളയിൽ തുടക്കചിത്രമായിരുന്ന സിഗ്നേച്ചർ സംവിധാനം ചെയ്തത് സച്ചുവാണ്. 13 വർഷമായി സച്ചു സിനിമ രംഗത്ത് പ്രവർത്തിച്ചുവരുന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










