02:59am 09 September 2026
NEWS
സര്‍വോദയ ജീവകാരുണ്യ സഹായങ്ങള്‍ വിതരണം ചെയ്തു
01/10/2025  09:21 AM IST
nila
സര്‍വോദയ ജീവകാരുണ്യ സഹായങ്ങള്‍ വിതരണം ചെയ്തു

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ കേന്ദ്രമാക്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സര്‍വ്വോദയ പെയിന്‍ &  പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സാമ്പത്തിക ക്ലേശങ്ങള്‍ അനുഭവിക്കുന്നവര്‍ക്കുള്ള പ്രതിമാസ ക്ഷേമ പെന്‍ഷന്‍, വിദ്യാഭ്യാസ സഹായം, ഡയാലിസിസ് രോഗികള്‍ക്കുള്ള പ്രതിമാസ ചികിത്സ സഹായം എന്നിവയുടെ വിതരണം കൊല്ലകടവില്‍ കൂടിയ ചടങ്ങില്‍ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് പ്രസിഡന്റ് അഡ്വ ജോര്‍ജ് തോമസിന്റെ അധ്യക്ഷതയില്‍  കൂടിയ യോഗം യു ഡി എഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ അഡ്വ ഡി. നാഗേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.ഷിബുരാജന്‍, റിജോ ജോണ്‍ ജോര്‍ജ്, അന്‍വര്‍ ഹുസൈന്‍, പി എ എബ്രഹാം, അഡ്വ: ദിലീപ് ചെറിയനാട്, ശശി എസ് പിള്ള, ആര്‍ ബിജു,സജി കുമാര്‍ കെ കെ, അനില്‍ കൊച്ചുകളീക്കല്‍, എം രജനീഷ്, ജോണ്‍ മുളങ്കാട്ടില്‍, സിബീസ് സജി, സാബു ഇലവുംമൂട്ടില്‍, വരുണ്‍ മട്ടയ്ക്കല്‍, സൂസമ്മ എബ്രഹാം, ശ്രീകുമാര്‍ കോയിപ്രം, സജീവ് വെട്ടിക്കാട്, അജിത മോഹനന്‍, ബിന്ദു ഹരി, രാജശേഖരന്‍ നായര്‍, കെ സി കൃഷ്ണന്‍കുട്ടി, ജോണ്‍ ഫിലിപ്പ്, പി ഡി വാസുദേവന്‍, ബിജു പുത്തന്‍ പാലത്ത്, അബി ആലാ, കല്ലാര്‍ മദനന്‍, ലിജോ ഈറയില്‍, ജി കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കെ ഷിബുരാജന്‍  പ്രതിമാസ ക്ഷേമപെന്‍ഷന്റെയും അഡ്വ ദിലീപ് ചെറിയനാട് പ്രതിമാസ ഡയാലിസിസ് ചികിത്സ സഹായത്തിന്റെയും അന്‍വര്‍ ഹുസൈന്‍ വിദ്യാഭ്യാസ സഹായത്തിന്റെയും വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ തികച്ചും സൗജന്യമായി വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് നടത്തിക്കൊടുക്കുമെന്നും ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന നിര്‍ധനര്‍ക്ക് വീല്‍ചെയറുകള്‍ നല്‍കുമെന്നും സര്‍വോദയ ഭാരവാഹികള്‍ അറിയിച്ചു. ഭിന്നശേഷിക്കാരന്‍ ആയ ഇലഞ്ഞിമേല്‍ സ്വദേശി മുകേഷിന്റെ തബല വായന ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക്ആസ്വാദകരമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img