03:18am 08 November 2026
NEWS
രണ്ടു ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുമായി 'സര്‍വേശ'
03/04/2025  01:09 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
രണ്ടു ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുമായി സര്‍വേശ
HIGHLIGHTS

യേശുദാസ്, ഫാ. പോള്‍ പൂവ്വത്തിങ്കല്‍, മനോജ് ജോര്‍ജ് എന്നിവര്‍ക്ക് രാജ്യാന്തര പുരസ്‌കാരം

 

തൃശൂര്‍: രാജ്യാന്തര ആത്മീയ സംഗീത ആല്‍ബമായ 'സര്‍വേശ' രണ്ടു ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുകള്‍ നേടി. ഗാനം ആലപിച്ച ഗാനഗന്ധര്‍വന്‍ പത്മവിഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസ്, ആല്‍ബത്തിനു സംഗീതം നല്‍കിയ പാടുംപാതിരി റവ. ഡോ. പോള്‍ പൂവ്വത്തിങ്കല്‍ സിഎംഐ, ഗ്രാമി അവാര്‍ഡ് ജേതാവും വയലിന്‍ മാന്ത്രികനുമായ മനോജ് ജോര്‍ജ് എന്നിവര്‍ക്കാണ് അവാര്‍ഡ്.
ബെസ്റ്റ് കംപോസിഷന്‍, ബെസ്റ്റ് പ്രൊഡക് ഷന്‍ എന്നീ രണ്ടു വിഭാഗങ്ങളിലാണ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുകള്‍. ഗാനരചയിതാവ് പി.സി. ദേവസ്യ, റിക്കി കേജ്, രാകേഷ് ചൗരസ്യ, ആല്‍ബത്തില്‍ ആലപിച്ച നൂറു വൈദികര്‍, നൂറു കന്യാസ്ത്രീകള്‍, പിന്നണി പ്രവര്‍ത്തകര്‍ എന്നിവരെയും ലോസ് ആഞ്ചല്‍സ് ഓര്‍ക്കസ്ട്രയേയും പരാമര്‍ശിച്ചുകൊണ്ടാണ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡു പ്രഖ്യാപിച്ചിരിക്കുന്നത്.
ആഗോളതലത്തില്‍ ലഭിച്ച 22,000 എന്‍ട്രികളില്‍നിന്നാണ് 'സര്‍വേശ' ആല്‍ബം മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടത്. ക്ലാസിക്കല്‍,  ജാസ്, റോക്ക്, ബ്ലൂസ്, വേള്‍ഡ്, നാടോടി തുടങ്ങിയ സംഗീതങ്ങളെ കൂട്ടിയിണക്കിയാണ് ഈ ആല്‍ബം ഒരുക്കിയത്. മനോജ് ജോര്‍ജ് രണ്ടാം തവണയാണ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡ് നേടുന്നത്.
നാലു മാസം മുമ്പ് മനോജ് ജോര്‍ജും ഫാ. പോള്‍ പൂവ്വത്തിങ്കലും ചേര്‍ന്ന് യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത ആല്‍ബം ഇതിനകം 11 ലക്ഷത്തിലേറെ പേര്‍ ആസ്വദിച്ചു. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ആല്‍ബം പ്രകാശനം ചെയ്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img