10:51pm 03 July 2026
NEWS
വിജയ്സേതുപതിയുടെ ജോഡിയായി സർവ്വം മായ ഫെയിം റിയാ ഷിബു
03/07/2026  06:56 PM IST
News desk
വിജയ്സേതുപതിയുടെ ജോഡിയായി സർവ്വം മായ ഫെയിം റിയാ ഷിബു

മിഴിൽ  'വണക്കം ചെന്നൈ', 'കാളി',  'കാതലിക്ക നേരമില്ല' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത  കൃതിക ഉദയനിധി. അടുത്തതായി  സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ്  നായകനായി അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത് തന്നെ തുടങ്ങുവാനിരിക്കുകയാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലും വിജയ്‌സേതുപതി അഭിനയിക്കുന്നുണ്ട്. അടുത്ത് തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്യാനിരിക്കുകയാണ് വിജയ്‌സേതുപതി.  ഈ ചിത്രത്തിൽ വിജയ്സേതുപതിക്കൊപ്പം നായകിയായി അഭിനയിക്കുന്നത് സായ് പല്ലവിയാണ്! മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒരു ഷെഡ്യൂൾ കഴിഞ്ഞതും വിജയ്സേതുപതി കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്യാനിരിക്കുകയാണെന്നും, ഈ ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പം നായകിയായി അഭിനയിക്കുന്നത് റിയ ഷിബുവാണെന്നുമുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. പ്രശസ്ത നിർമ്മാതാവായ ഷിബു തമീനിന്റെ മകളായ റിയ ഷിബു മലയാളത്തിൽ അഭിനയിച്ച 'സർവ്വം മായ' എന്ന ചിത്രം ആരാധക ശ്രദ്ധ നേടിയ ചിത്രമായിരുന്നു. വിജയ്‌സേതുപതി നായകനാകുന്ന ഈ  ചിത്രം കൂടാതെ 'ചിയാൻ' വിക്രം നായകനാകുന്ന ഒരു സിനിമയിലും റിയ ഷിബു അഭിനയിക്കുന്നുണ്ട് എന്നുള്ള വാർത്തയും മുൻപ് നൽകിയിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img