NEWS
സർഗ്ഗവേദി ഫുട്ബോൾ ടൂർണമെന്റ് ഓഫീസ് ഉദ്ഘാടനം
08/11/2026 04:38 PM IST
nila

നൂറനാട്. ഇടപ്പോൺ കേന്ദ്രമാക്കി 34 വർഷമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സർഗ്ഗവേദിയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി നവംബർ 28 മുതൽ ഡിസംബർ 6 വരെ ഫുട്ബോൾ ടൂർണമെന്റ് ഇടപ്പോൺ എച്ച്. എസ്. ഗ്രൗണ്ടിൽ നടക്കുന്നതാണ്. ഇതിന്റെ ഓഫീസ് ഉദ്ഘാടനം സർഗ്ഗവേദി പ്രസിഡന്റ് സ്വപ്നാ സുരേഷ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വേദി ജനറൽ കൺവീനർ എ. വി. അജികുമാർ അധ്യക്ഷത വഹിച്ചു.സർഗ്ഗവേദി ഭാരവാഹികളായ ശങ്കരപിള്ള, സത്യദാസ്, മധു ഇടപ്പോൺ, മുരളീധരൻ പിള്ള, കെ. രവീന്ദ്രൻ, അജയഘോഷ്, വി. കെ. ഷാജി, പി .ആർ. സുരേഷ്,അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










