08:18pm 11 November 2026
NEWS
വിദ്യാർത്ഥികളുടെ പ്രതിഭ വിളിച്ചോതി ‘സർഗ്ഗവേദി 2026’ന് തുടക്കം
23/06/2026  11:32 AM IST
nila
വിദ്യാർത്ഥികളുടെ പ്രതിഭ വിളിച്ചോതി ‘സർഗ്ഗവേദി 2026’ന് തുടക്കം

ദോഹ: അൽ മദ്റസത്തുൽ ഇസ്‌ലാമിയ മദീന ഖലീഫയിലെ  വിദ്യാർഥികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വളർത്തിയെടുക്കുന്നതിനുമുള്ള “സർഗ്ഗവേദി 2026”ന് തുടക്കമായി. ബിൻ ഉംറാനിലെ മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അൽ മദ്രസ അൽ ഇസ്‌ലാമിയ്യ ഖത്തർ ഡയറക്ടർ ഡോ. അലിഫ് ഷുക്കൂർ ഉദ്ഘാടനം നിർവഹിച്ചു.

പഠനത്തോടൊപ്പം കലാ-സാഹിത്യ-സാംസ്കാരിക-പാഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാർഥികൾ സജീവമായി പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ കഴിവുകളും പ്രതിഭകളും കണ്ടെത്താനും പരിപോഷിപ്പിക്കാനും സഹായകമായ ഇത്തരം വേദികൾ സമഗ്ര വ്യക്തിത്വ വികസനത്തിൽ വലിയ പങ്കു വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

പ്രിൻസിപ്പൽ കെ.എൻ. മുജീബ് അധ്യക്ഷത വഹിച്ചു. ഷഹദ് ഇളമ്പിലാശ്ശേരി, ത്വൽഹ മുഹമ്മദ് എന്നിവർ ഖുർആൻ പാരായണം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ നൗഫൽ വി.കെ സ്വാഗതവും സലീം ടി.കെ. നന്ദിയും പറഞ്ഞു.  

ഉദ്ഘാടന ചടങ്ങിന് ശേഷം നടന്ന സാംസ്കാരിക സെഷനിൽ നൂറ ഫാത്തിമ, അലാ സൈനബ്, നുഹ മെഹ്‌റീൻ, വഹ്ദാൻ ബിൻ റിസ്‌വാൻ, ആയിശ സോഹൽ, നജാ നബീൽ, ആയിഷ അഹ്മദ്, ഫൈഹാ ഫാത്തിമ, ആയിഷ നജാ, ഇൽഹാം ഹബീബ്, ഖൻസാ ഖദീജ, നൈലാ അബ്ദുൽ മുനീർ, ബിലാൽ മുഹമ്മദ്, നബ്ഹ മുജീബ്, ആയിഷ ലീൻ, തൗഫീഖ് അബൂതാഹിർ, ഇഖ്റാ സിദ്ദീഖ് തുടങ്ങിയവർ ഗാനം, പ്രസംഗം, സംഘഗാനം, കഥാപ്രസംഗം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ മികവോടെ അവതരിപ്പിച്ചു. ഹയാ നൗഫൽ ആങ്കറിങ് നിർവഹിച്ചു.

വിദ്യാർത്ഥികളുടെ സർഗാത്മക പ്രകടനങ്ങൾക്കുള്ള പ്രതിമാസ വേദിയാണ് മദീന ഖലീഫ അൽ മദ്രസത്തുൽ ഇസ്‌ലാമിയയിലെ 'സർഗ്ഗ വേദി'.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img