09:23am 28 November 2026
NEWS
സരസ് മേള ആവേശമുണർത്തി എറണാകുളത്ത് പ്രചാരണം


27/11/2026  06:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സരസ് മേള ആവേശമുണർത്തി എറണാകുളത്ത് പ്രചാരണം
HIGHLIGHTS

ദേശീയ സരസ് മേള പ്രചാരണത്തിന്റെ ഭാഗമായി എറണാകുളത്ത് സംഘടിപ്പിച്ച പോസ്റ്റർ പ്രചാരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർവഹിക്കുന്നു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി.എം. റെജീന സമീപം.

മലപ്പുറം വേങ്ങരയിൽ ഡിസംബർ 22 മുതൽ 31 വരെ സംഘടിപ്പിക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിൽ പോസ്റ്റർ പ്രചാരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പോസ്റ്റർ പ്രചാരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി.എം. റെജീന, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.സി. അനുമോൾ, ജില്ലാ പ്രോഗ്രാം മാനേജർമാർ, സി.ഡി.എസ്. ചെയർപേഴ്സൺമാർ, ജില്ലാ മിഷൻ ഉദ്യോഗസ്ഥർ തുടങ്ങി 150-ഓളം പേർ പങ്കെടുത്തു.

നവംബർ 29 സരസ് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പോസ്റ്ററുകൾ പതിക്കാനും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമാക്കാനും ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി.എം. റെജീന നിർദേശം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img