03:38am 06 November 2026
NEWS
നദിയിലെ ജലം ചുവപ്പുനിറമായതോടെ പ്രദേശവാസികൾ ആശങ്കയിൽ

09/02/2025  04:55 PM IST
nila
നദിയിലെ ജലം ചുവപ്പുനിറമായതോടെ പ്രദേശവാസികൾ ആശങ്കയിൽ

നദിയിലെ ജലം ചുവപ്പുനിറമായതോടെ പ്രദേശവാസികൾ ആശങ്കയിൽ. അർജന്റീനയുടെ തലസ്ഥാനമായ  ബ്യൂണസ് ഐറിസിന്റെ പ്രാന്തപ്രദേശത്തു കൂടി ഒഴുകുന്ന സരണ്ടി നദിയിലാണ് നിറംമാറ്റം സംഭവിച്ചത്. വെള്ളത്തിന് രൂക്ഷ​മായ ​ദുർ​ഗന്ധമാണെന്നും പ്രദേശവാസികൾ പറയുന്നു. കിലോമീറ്ററുകളോളം നദി ചുവപ്പുനിറത്തിലാണ് ഒഴുകുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

റിയോ ഡി ലാ പ്ലാറ്റയിലേക്കു ഒഴുകുന്ന നദിയാണു സരണ്ടി. അർജന്റീനയ്ക്കും യുറഗ്വായ്ക്കും ഇടയിലുള്ള പ്രധാന ജലാശയമാണ് റിയോ ഡി ലാ പ്ലാറ്റ. വ്യവസായ ശാലകളിൽനിന്നു പുറന്തള്ളുന്ന രാസവസ്തുക്കളാണു നദി പൂർണമായും ചുവപ്പു നിറമാകാൻ കാരണമെന്നാണ് ആരോപണം. 
 നദിയുടെ തീരത്തുള്ള വ്യവസായ ശാലകളിൽനിന്നും രാസവസ്തുക്കൾ ധാരാളമായി നദിയിലേക്കു ഒഴുക്കിവിടാറുണ്ടെന്നു പ്രദേശവാസികൾ ആരോപിക്കുന്നു. 

ശക്തമായ ദുർഗന്ധം വന്നതോടെയാണു നദിയിലെ ജലത്തിന്റെ നിറം മാറിയത് ജനങ്ങൾ ശ്രദ്ധിക്കുന്നത്. സരണ്ടി നദിയിലെ ജലം ചുവപ്പ് നിറമായതോടെ പരിശോധനയ്ക്കായി ജലസാമ്പിളുകൾ ശേഖരിച്ചതായി ബ്യൂണസ് ഐറിസ് പ്രവിശ്യയിലെ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img